Advertisment

38 കാരനായ മലയാളി നേഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  38 കാരനായ മലയാളി നേഴ്സ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശി രജ്ജു സിറിയക് ആണ് മരിച്ചത്. അദാൻ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. ഇവിടെ വച്ചുതന്നെയാണ് മരണവും സംഭവിച്ചത്.

Advertisment

publive-image

ജീനയാണ് ഭാര്യ. ഇവാൻ ജലിൻ എൽസ മകളാണ്. ചർച്ച് ഓഫ് ഗോഡ് അഹമ്മദി ദൈവസഭയിൽ അംഗമായിരുന്നു.

കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കാരം കുവൈറ്റിൽ തന്നെ നടത്താനാണ് ആലോചന നടക്കുന്നത്. ഇക്കാര്യത്തിൽ കുടുംബാംഗങ്ങളുടെ തീരുമാനം പിന്നീട് അറിയിക്കും.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇവിടെ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തടസമാണ് പ്രധാന ആശങ്ക.

Advertisment