Advertisment

കുവൈറ്റ് ഓ ഐ സി സി പുരസ്കാര സന്ധ്യ വന്‍ വിജയമാക്കാന്‍ തീരുമാനിച്ചു 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഒക്റ്റോബര്‍ 12 ശനിയാഴ്ച അബ്ബാസിയ മറീനാ ഹാളില്‍ വച്ച് നടത്തുന്ന ഓ ഐ സി സി പുരസ്കാര സന്ധ്യ ഒരു വന്‍ വിജയമാക്കാന്‍ പ്രസിഡന്റ് വര്‍ഗീസ്‌ പുതുക്കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ നിര്‍വ്വാഹക സമിതി തീരുമാനിച്ചു.

Advertisment

അതിന്റെ മുന്നോടിയായി പുരസ്കാര സന്ധ്യയുടെ ആദ്യ കൂപ്പണ്‍ വൈസ് പ്രസിഡന്റ് എബി വാരിക്കാടിന് നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു.

publive-image

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ എം പി, ബോളിവുഡ് താരം നഗ്മ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.

പുരസ്കാര സന്ധ്യയോടനുബന്ധിച്ച് പ്രശസ്ത ഗായകര്‍ സുദീപ് കുമാറും മൃദുല വാര്യരും നയിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത കൊമേഡിയന്‍ രാജേഷ് അടിമാലിയുടെ കോമഡി ഷോയും ലേഖ അജയിന്റെ നാടന്‍പാട്ടും ഉണ്ടായിരിക്കും.

യോഗത്തിന് ജനറല്‍ സെക്രട്ടറി ബി എസ് പിള്ള സ്വാഗതവും രാജീവ് നടുവിലേമുറി നന്ദിയും അറിയിച്ചു.

Advertisment