Advertisment

കുവൈറ്റ് ഓ ഐ സി സി സാൽമിയ ഏരിയ നേതൃയോഗം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ഓ ഐ സി സി സാൽമിയ ഏരിയ കോൺഗ്രസ് നേതാക്കളുടെ ഒരുയോഗം ഇന്നലെ വൈകിട്ട് സാൽമിയയിൽ വച്ച് ആക്ടിങ്ങ്പ്രസിഡന്റ് എബി വാരിക്കാടിൻറെ ആദ്യക്ഷതയിൽനടന്നു.

Advertisment

മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചർച്ച ചെയുകയും അത് സാധാരണ പ്രവത്തകരിലേക്കു എത്തിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയുംചെയ്തു.

publive-image

കൂടാതെ ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയുടെ ജൂൺ 15നു നടക്കുന്ന കുവൈറ്റ്സന്ദർശനവും പുരസ്കാര സന്ധ്യ എന്ന പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കുവാനും കൂടാതെ സാല്മിയയിലെ മുഴുവൻ കോൺഗ്രസ്അനുഭാവികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വിപുലമായയോഗം ഉടനെ വിളിക്കുവാനും യോഗം തീരുമാനിച്ചു.

സാൽമിയഏരിയ കൺവീനർ ആയി ജോമോൻ കോയിക്കര , ജോ. കൺവീനറായി വിപിൻ മങ്ങാട്ട് എന്നിവരെ യോഗം തെരെഞ്ഞെടുത്തു. B.S പിള്ള , ചാക്കോ ജോർജ്കുട്ടി, ബേക്കൺ ജോസഫ്, സാം കുഞ്ഞുകുഞ്ഞു , ടോംഇടയാടിൽ, ജോസഫ് കോമ്പാറ, പെയ്റ്റൺ , മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. സാബു പൗലോസ്നന്ദി രേഖപ്പെടുത്തി.

Advertisment