Advertisment

കുവൈറ്റിലെ പ്രവാസി ക്രൈസ്തവ സമൂഹം ഇന്ന് പെസഹാ ആചരിക്കുന്നു. സാല്‍മിയയിലെ തിരുക്കര്‍മ്മങ്ങള്‍ രാവിലെ നടന്നു. കുവൈറ്റ് സിറ്റി, അഹമ്മദി, അബ്ബാസിയ ദേവാലയങ്ങളില്‍ വൈകിട്ട് !

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷയ്ക്കായാണ് ക്രിസ്തുദേവന്‍ ലോകത്തിലേക്ക് കടന്നുവന്നതെന്ന വലിയ സന്ദേശം പ്രഘോഷിച്ചുകൊണ്ട് കുവൈറ്റിലെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പെസഹാ തിരുന്നാള്‍ ആഘോഷിക്കും. രാവിലെ 5.30 ന് സാല്‍മിയ സെന്റ്‌ തെരേസാസ് ദേവാലയത്തില്‍ നടന്ന പെസഹാ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍സണ്‍ നെടുമ്പുറം, ഫാ. പി സി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment

publive-image

വൈകിട്ടാണ് കുവൈറ്റ് സിറ്റി, അഹമ്മദി, അബ്ബാസിയ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. രാവിലെ സെന്റ്‌ തെരേസാസ് ദേവാലയത്തില്‍ നടന്നത് സീറോമലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുക്കര്‍മ്മങ്ങളായിരുന്നു. പൌരോഹിത്യത്തിന്റെ അനുഗ്രഹീത മഹിമയ്ക്കായി പ്രാര്‍ഥിക്കണമെന്ന് പെസഹാ സന്ദേശത്തില്‍ ഫാ. ജോണ്‍സണ്‍ നെടുമ്പുറം പറഞ്ഞു.

publive-image

പരിശുദ്ധ കുര്‍ബ്ബാന എന്നത് ഇതെന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞുകൊണ്ട് ദൈവം മനുഷ്യന്റെ ജീവിതങ്ങളിലേക്ക് കടന്നുചെല്ലുകയാണ് ചെയ്തത്. ആ ദൈവത്തിന്റെ വിശുദ്ധി ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വിധമാകണം വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങളിലെ ഓരോ വിശ്വാസിയുടെയും പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

publive-image

publive-image

publive-image

publive-image

 

 

Advertisment