കു​വൈറ്റ്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ആ​ഘോ​ഷി​ച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 11, 2019

കു​വൈറ്റ്:  കു​വൈറ്റ്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ 15 -)മ​ത്​ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ്​ ആ​ഘോ​ഷി​ച്ചു. കു​വൈറ്റിത്തി​ലെ ബ്രി​ട്ടീ​ഷ്​ അം​ബാ​സ​ഡ​ർ മൈ​ക്ക​ൽ ഡാ​വ​ൻ​പോ​ർ​ട്ട്​, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ​മാ​ർ എം.​പി. ബോ​ണ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യിരുന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​ക​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​രും കു​വൈ​റ്റി പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രും പങ്കെടുത്തു. ച​ട​ങ്ങി​ൽ​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കെ. ​ജീ​വ​സാ​ഗ​ർ സം​സാ​രി​ച്ചു. കുവൈറ്റിലെ പ്രമുഖ വ്യവസായിയായ കെ ജി എബ്രാഹമിനെ ചടങ്ങില്‍ ആദരിച്ചു.

കു​വൈറ്റി ഗാ​യ​ക​ൻ മു​ബാ​റ​ക്​ അ​ൽ റാ​ഷി​ദ്​ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കു​വൈ​റ്റി വ​യ​ലി​നി​സ്​​റ്റ്​ അ​ബ്​​ദു​ൽ അ​സീ​സ് വ​യ​ലി​നി​ൽ ഒപ്പം ചേര്‍ന്നു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തി​യ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നവും വിതരണം ചെയ്തു.

×