Advertisment

പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ 'അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം - ഡിസംബർ 10' ആചരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ, അബ്ബാസ്സിയ ഐ എ സി സി ഹാളിൽ വെച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. പ്രമുഖ കുവൈറ്റ് മനുഷ്യാവകാശ സംരക്ഷകയും, മനുഷ്യാവകാശ സ്കൂൾ സ്ഥാപകയുമായ ഹദീൽ ബുക്രൈസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

പ്രശസ്ത കുവൈറ്റി അഭിഭാഷകൻ യൂസഫ് ഖാലിദ് അൽ മുത്തേരി മുഖ്യാതിഥിയായിരുന്നു.പ്രവാസി ലീഗൽ സെൽ-കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ പൊതു സമൂഹത്തെ സ്വാഗതം ചെയ്തു.

"അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും അന്ത:സത്തയും" എന്ന വിഷയത്തെ ആസ്പദമാക്കി  ഹദീൽ ബുക്രൈസ്‌ വിശദമായി ക്ലാസ് നയിച്ചു. അഭിഭാഷകൻ യൂസുഫ് ഖാലിദ് അൽ മുത്തേരി ( ലീഗൽ ഡയറക്ടർ സെന്റർ) കുവൈത്തിലെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു നിയമപരമായ മറുപടി നൽകി.

publive-image

അന്തർദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി പ്രവാസി ലീഗൾ സെൽ - കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഘലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ ട്രെഷറും പ്രോഗ്രാം കൺവീനറുമായ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനം നിർവഹിച്ചു. ചാപ്റ്റർ കോർഡിനേറ്റർ അനിൽ മൂടാടി നന്ദിയും പറഞ്ഞു.

Advertisment