Advertisment

പ്രയാണം കുവൈറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  പ്രയാണം കുവൈറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി. അബ്ബാസിയ കല ഓഡിറ്റോറിയത്തിൽ വച്ച് നടന്നമൂന്നാമത് ഓണാഘോഷം പ്രസിഡണ്ട് ജോയ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ പ്രേംകുമാർ ദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി.

Advertisment

സാമൂഹ്യ പ്രവർത്തകൻ സത്താർ കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. സജി ജനാർദനൻ ആശംസകൾ അരിപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ഗിരിജ വിജയൻ സ്വാഗതം അർപ്പിച്ചു. സംഘടനാ അവലോകനം സ്ഥാപകനും രക്ഷാധികാരിയുമായ കലഞ്ഞൂർ രാധാകൃഷ്ണൻ വിവരിച്ചു.

ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവ പ്രവർത്തകരായ ശാരദ മംഗഫ് ശിശുപാലൻ ശാന്തമ്മ ഷാജി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.  ഉപരി പഠന സഹായ പദ്ധതിസാമൂഹ്യപ്രവർത്തകൻ രമേശ് ചന്ദ്ര ഉദ്ഘാടനംചെയ്തു.

മനോജ് മാവേലിക്കര , അക്ബർ കുളത്തൂപ്പുഴ, രാജീവ് ആലപ്പുഴ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. ചെണ്ടമേളം താലപ്പൊലി അകമ്പടിയോടുകൂടി മഹാബലി എഴുന്നള്ളിപ്പിനു ശേഷം വിവിധതരം കലാപരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവയും ഉണ്ടായിരുന്നു. ട്രഷറർ സിനു ജോൺ നന്ദി അർപ്പിച്ചു.

Advertisment