Advertisment

കുവൈറ്റില്‍ രാത്രി 8 മണി മുതല്‍ പുലര്‍ച്ചെ 4 മണി വരെ മഴ ശക്തിപ്പെടാന്‍ സാധ്യത. രാത്രി 12 മുതല്‍ 1 മണിവരെ കനത്ത മഴയുണ്ടായേക്കും

New Update

കുവൈറ്റ്:  രണ്ടു ദിവസമായി പെയ്യുന്ന മഴ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ പുലര്‍ച്ചെ 4 മണിവരെ തുടരാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ്.  രാത്രി 8 മുതല്‍ 11 വരെ മഴ ശക്തിപ്പെടും. 12 മുതല്‍ 1 മണിവരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പുലര്‍ച്ചെ 4 മണി വരെ മഴ തുടരുകയും ചെയ്യും.

Advertisment

publive-image

ഇന്നലെ വൈകുന്നെരത്തെ മഴയില്‍ ഫാഹേല്‍, ജഹ്ര, മംഗഫ് മേഖലകളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും വാഹനങ്ങള്‍ മുങ്ങുകയും ചെയ്തിരുന്നു. അതിനുശേഷം ഇന്ന് പകലാണ്‌ ഗതാഗതം സുഗമമായത്.

കുവൈറ്റില്‍ മിക്കയിടങ്ങളില്‍ ഇപ്പോഴും ചാറ്റല്‍ മഴ തുടരുന്നുണ്ട്.  ഈ മഴ രാത്രിയോടെ ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Advertisment