Advertisment

കുവൈറ്റില്‍ സേവിനിസമാജം ഏകദിന ധ്യാനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  സെൻറ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ് സേവിനി സമാജത്തിന്റെ ഏക ദിന സെമിനാർ 22 നവംബർ വ്യാഴാച്ച രാവിലെ ഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെ എൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചു നടത്തപ്പെടും.

Advertisment

publive-image

രണ്ടു ഭാഗമായി നടക്കുന്ന സെമിനാറിൽ റവ.അച്ചൻകുഞ്ഞ് ജോർജജ് (യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി) 'കുടുംബ സമാധാനം- സ്ത്രീകളുടെ പങ്ക്‌' എന്ന വിഷയത്തിലും റവ. ജോൺ മാത്യു (ഇടവക വികാരി) 'അമ്മയും കൗമാര പ്രായക്കാരും' , എന്ന വിഷയത്തിലും ക്ലാസുകൾ എടുക്കും.

സേവിനി സമാജം അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. സേവിനി സമാജം സെക്രട്ടറി സിസി ജോൺ തോമസ്, ജോയിന്റ് സെക്രട്ടറി അനു ജോർജ് വറുഗ്ഗീസ്, റവ. ജോൺ മാത്യു എന്നിവർ ചേർന്ന് സെമിനാറിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

Advertisment