Advertisment

കുവൈത്ത് ആർ എസ് സി ബുക്ക് ടെസ്റ്റ്: ലൈറ്റ് ഓൺ ഇന്ന് 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി:  ഗൾഫിലുടനീളം ആർ എസ് സി നടത്തുന്ന ബുക്ക് ടെസ്റ്റ് കാമ്പയിന് പ്രവാസ ലോകത്തെ എല്ലാ യൂനിറ്റുകളിലും 'ലൈറ്റ് ഓൺ' പ്രോഗ്രാമിലൂടെ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും.

Advertisment

ഇലക്ട്രോണിക് ഉപകരണങ്ങളിലും ഗാഡ്ജറ്റുകളിലും അഭിരമിക്കുന്ന യുവാക്കളേയും വിദ്യാർഥികളേയും കഴമ്പുള്ള വായനയിലേക്ക് വഴി നടത്തുക എന്നതാണ് ആർ എസ് സി എല്ലാ വർഷവും നടത്തുന്ന ബുക്ക് ടെസ്റ്റ് കൊണ്ട് ലക്ഷ്യം വക്കുന്നത്.

publive-image

ജനറൽ വിഭാഗത്തിനായി ഡോ. സക്കീർ ഹുസൈൻ രചിച്ച "പ്രവാചകരുടെ മദീന" എന്ന പുസ്തകവും വിദ്യാർഥികൾക്കായി ഫിറോസ് കളരിക്കൽ രചിച്ച "ഷാഡോസ് ഓഫ് ഗ്ലോറി" എന്ന പുസ്തകവുമാണ് ഇത്തവണ തയ്യാർ ചെയ്തിട്ടുള്ളത്.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ഘട്ട ചോദ്യങ്ങൾ പുസ്തകത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്. www.rsconline.org എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടതും പരീക്ഷ എഴുതേണ്ടതും.

ഫൈനൽ പരീക്ഷയിൽ ഗൾഫ് തലത്തിൽ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവർക്ക് യഥാക്രമം അര ലക്ഷം, കാൽ ലക്ഷം ഇന്ത്യൻ രൂപ വീതവും വിദ്യാർഥികൾക്ക് (ജൂനിയർ & സീനിയർ) 10000, 5000 ഇന്ത്യൻ രൂപ വീതവും സമ്മാനം നൽകും.

വിശദ വിവരങ്ങൾക്ക് 95583993, 55282752 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ബുക്ക് ടെസ്റ്റ് 2019 കുവൈത്ത് തല പോസ്റ്റർ പ്രകാശനം ഐ സി എഫ് നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ് സയ്യിദ് സൈദലവി സഖാഫി നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹക്കീം ദാരിമിക്ക് നൽകി നിർവഹിച്ചു.

എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി മജീദ് കക്കാട്, ഐ സി എഫ് ഗൾഫ് കൗൺസിൽ ജന. സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഐ സി എഫ് കുവൈത്ത് ജന. സെക്രട്ടറി അഡ്വ. തൻവീർഉമർ, ആർ എസ് സി നാഷനൽ ചെയർമാൻ അബ്ദുൽ റഷീദ് മോങ്ങം, ജന. കൺവീനർ ശിഹാബ് വാണിയന്നൂർ, കൺവീനറേറ്റ് അംഗം എഞ്ചിനീയർ അബൂബക്കർ സിദ്ദീഖ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment