Advertisment

കുവൈറ്റിൽ ആർ.എസ്.സി സെൻട്രൽ സാഹിത്യോത്സവുകൾ ഇന്ന്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി:  രിസാല സ്റ്റഡി സർക്കിൾ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവ് സെൻട്രൽ തല മത്സരം ഇന്ന് നടക്കും.

Advertisment

യൂനിറ്റ്, സെക്ടർ ഘടകങ്ങളിൽ നടന്ന മത്സരങ്ങളിൽ പ്രതിഭകളായവർ ഫഹാഹീൽ, കുവൈത്ത് സിറ്റി, ഫർവ്വാനിയ, ജലീബ് എന്നീ സെൻട്രലുകളിൽ യഥാക്രമം മെമ്മറീസ് ഓഡിറ്റോറിയം മംഗഫ്, ഇന്ത്യൻ പബ്ലിക് സ്കൂൾ സാൽമിയ, നോർത്ത് വെസ്റ്റ് ബൈലിങ്ക്വൽ സ്കൂൾ ഫർവാനിയ, ഓർമ്മ ഓഡിറ്റോറിയം അബ്ബാസിയ എന്നിവിടങ്ങളിൽ ഇന്ന് നടക്കുന്ന സെൻട്രൽ സാഹിത്യോത്സവുകളിൽ മാറ്റുരക്കും.

യൂനിറ്റ്, സെക്ടർ മത്സരങ്ങളിൽ മികവ് തെളിയിച്ച അഞ്ഞൂറിലേറെ പ്രതിഭകൾ മാറ്റുരക്കുന്ന സെൻട്രൽ സാഹിത്യോത്സവ്‌ 106 ഇനങ്ങളിലായി 6 വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. മൂല്യാധിഷ്ഠിത കലാ പ്രവർത്തനങ്ങളുടെ ബദലൊരുക്കി നവ്യവും നൂതനവുമായി ആവിഷ്ക്കരിക്കുന്ന സാഹിത്യോത്സവിൽ കലാ-സാംസ്കാരിക, സാമൂഹ്യ, ബിസിനസ്സ് രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സെൻട്രൽ തല മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പ്രതിഭകൾ 2020 ഫെബ്രുവരി 7 ന് സാൽമിയ നജാത്ത് ബോയ്സ് സ്കൂളിൽ വെച്ച് നടക്കുന്ന കുവൈത്ത് നാഷനൽ സാഹിത്യോത്സവിൽ മാറ്റുരക്കും.

Advertisment