Advertisment

മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ പൊളിച്ചെഴുതാന്‍ ഖുര്ആന്‍ പഠനത്തിലൂടെ സാധിച്ചു - രാജേഷ് നായര്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  മതങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ വിശുദ്ധ ഖുര്ആന്‍ ഹദീസ് പഠനത്തിലൂടെ സാധിച്ചുവെന്ന് സാല്മിയ ഐ.സി.എസ്.കെ പ്രിന്സിപ്പാള്‍  സി. രാജേഷ് നായര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹവല്ലി ഏരിയ സംഘടിപ്പിച്ച പഠന ക്ലാസും ഇഫ്ത്വാര്‍ മീറ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

മതസൌഹാര്ദ സന്ദേശങ്ങള്‍ നുകരാന്‍ തിരൂരങ്ങാടി ഓരിയന്റല്‍ സ്കൂള്‍ പഠനത്തിലൂടെ സാധിച്ചുവെന്നും എല്ലാ മതങ്ങളും അനുശാസിക്കുന്ന ഒരേ കാര്യങ്ങളാണെന്നും രാജേഷ് നായര്‍ വിശദീകരിച്ചു.

മുസ്ലീം നവോത്ഥാന മുന്നേറ്റത്തില്‍ പിഴുതെറിയപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമുദായത്തിലേക്ക് പുനരാനയിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്ക്കെതിരെ സമുദായം ജാഗ്രത പാലിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട മുഖ്യ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു.

publive-image

സി.ഐ.ഇ.ആര്‍ പബ്ലിക് പരീക്ഷയില്‍ കുവൈത്തില്‍ നിന്ന് ഒന്നാം റാങ്ക് നേടിയ ആയിശ മനാല്‍, സാല്മിയ ഇസ്ലാഹി മദ്രസ്സയില്‍ നിന്ന് ഉന്നത വിജയം നേടിയ ആമിന മുഹമ്മദ് റാഫി, ആലിയ സീനത്ത്, റീമ ജാഫര്‍, റയ്യാന്‍ നസീം, അമീന്‍ അല് സാക്കി, മാസിന്‍ ഷാനവാസ്, ലെയ്ബ ആയിഷ എന്നിവര്ക്കുള്ള ഉപഹാരം ഫൈസല്‍ നന്മണ്ട, റാജേഷ് നായര്‍, ഇബ്രാഹിം കുട്ടി സലഫി എന്നിവര്‍ നല്കി.

സംഗമത്തില്‍ സാല്മിയ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി കതിരൂര്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് മേപ്പയ്യൂര്‍ സ്വാഗതവും അബ്ദുറഹീം കരിയാട് നന്ദിയും പറഞ്ഞു. ബഷീര്‍ ബാത്ത, എന്ജി. അന്‍വര്‍ സാദത്ത്, സിദ്ധീഖ് മദനി, മനാഫ് മാത്തോട്ടം, ഷര്ഷാദ് എന്നിവര്‍ സംബന്ധിച്ചു. റഫീഖ് അയനിക്കോട് ഖിറാഅത്ത് നടത്തി.

Advertisment