Advertisment

കുവൈറ്റ് മലയാളികള്‍ക്ക് വിരല്‍ത്തുമ്പില്‍ തൂശനിലയില്‍ ഓണസദ്യ വീട്ടിലെത്തും ! 'ശരവണ' ഒരുക്കുന്ന ഓണസദ്യ ഇങ്ങനെ !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഓണത്തിന് രണ്ട് ദിവസം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശദമായ സദ്യ ഒരുക്കുകയെന്നതൊക്കെ നാട്ടിലേതുപോലെ പ്രവാസ മണ്ണില്‍ എളുപ്പമുള്ള കാര്യമല്ല. ജോലിത്തിരക്കും സമയവും തന്നെയാണ് തടസം. എന്നുവച്ച് നാട്ടില്‍ തങ്ങളുടെ ഉറ്റവരും ഉടയവരുമൊക്കെ സദ്യയുണ്ട് ഓണം ആഘോഷിക്കുമ്പോള്‍ പ്രവാസ ലോകത്ത് വെറുതെയിരിക്കാന്‍ പ്രവാസികള്‍ക്ക് പറ്റില്ല.

Advertisment

publive-image

അതിനാല്‍ തന്നെ കാലം മാറിയതനുസരിച്ച് ഇനി സദ്യ വീട്ടില്‍ ഉണ്ടാക്കിയില്ലെങ്കിലും വിഭവസമൃദ്ധമായ സദ്യ നിങ്ങളുടെ വീട്ടിലെത്തും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വെജിറ്റേറിയന്‍ ഭക്ഷണശൃംഖലയായ ശരവണഭവനാണ് കുവൈറ്റില്‍ വിശാലമായ റസ്റ്ററന്റിലും ആവശ്യപ്പെടുന്നവര്‍ക്ക് 24 ഇനം വിഭവങ്ങളുമായി വീട്ടിലും സദ്യ ഒരുക്കി നല്‍കുന്നത്.

ഓണനാളില്‍ റസ്റ്ററന്റില്‍ എത്തുന്നവര്‍ക്കും മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ശരവണ ഭവന്റെ ഫഹാഹീല്‍, സാല്‍മിയ ശാഖകളില്‍ സദ്യ നേരിട്ട് നല്‍കും.

ബുക്ക് ചെയ്യുന്നവര്‍ക്കായി ടേക്ക് എവേ സംവിധാനവും ഒരുക്കിയിട്ടുണ്ട്.  ആവശ്യപ്പെടുന്നവര്‍ക്ക് പ്രത്യേകം തയാറാക്കിയ ബോക്സില്‍ വാഴയില ഉള്‍പ്പെടെയാണ് ഓണസദ്യ ഒരുക്കി വീട്ടിലെത്തിക്കുന്നത്.  Deliveroo ആപ്പ് വഴി ഓണ്‍ലൈന്‍ ആയും ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികള്‍ ഉപയോഗിച്ചാണ് ശരവണയുടെ പാചകവിദഗ്ദ്ധര്‍ സദ്യ ഒരുക്കുന്നത്.  ഒപ്പം ഒന്നാംതരം രുചിയില്‍ ഒരുക്കിയിരിക്കുന്ന വിവിധയിനം പായസങ്ങളും റെഡിയാണ്. യഥാര്‍ത്ഥത്തില്‍ മലയാളിക്ക് ഓണമുണ്ണാന്‍ ജോലി കളഞ്ഞ് കഷ്ടപ്പെടാതെ ശരവണയില്‍ വിളിച്ചാല്‍ സുഭിക്ഷമായി തിരുവോണം ആഘോഷിക്കാന്‍ കഴിയും.

Advertisment