Advertisment

ഒഐസിസി യൂത്ത് വിങ് കുവൈറ്റ് ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവും മട്ടന്നൂരിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ ഒന്നാം ചരമ വാർഷികം ഒഐസിസി യൂത്ത് വിങ് വിപുലമായ പരിപാടികളോടെ ആചരിച്ചു.

Advertisment

publive-image

ധീര രക്തസാക്ഷി ശുഹൈബിന്റെ ജീവന് പകരമായി ഈ വരുന്ന ലോകസഭാ എലെക്ഷനിൽ കേരളത്തിൽ ഇരുപതിൽ ഇരുപത്‌ സീറ്റും നേടി സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തിന് മറുപടി കൊടുക്കാൻ ഓരോ ഒഐസിസി പ്രവർത്തകനും ആത്മാർഥമായി പരിശ്രമിക്കണമെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര സംസാരിച്ചു.

ഒഐസിസി യൂത്ത് വിങ്ങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ഒഐസിസി കുവൈറ്റ് വൈസ് പ്രസിഡന്റ് ചാക്കോ ജോർജ്കുട്ടി അനുസ്മരണ പ്രഭാഷണവും നടത്തി.

നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹമീദ് കേളോത്ത് യൂത്ത് വിങ്ങ് നേതാക്കളായ ഇസ്ഹാക്, ചന്ദ്രമോഹൻ, ഷബീർ, ഷോബിൻ, അഖിലേഷ്, ഇസ്മായിൽ പാലക്കാട്, ജിജോ,അനസ്, ആൽബിൻ, അബി, ജില്ലാ കമ്മറ്റി നേതാക്കൾ തുടങ്ങിയവർ ധീര രക്തസാക്ഷി ശുഹൈബിന്റെ അനുസ്മരിച്ചു സംസാരിച്ചു. യൂത്ത് വിങ്ങ് ജോയിന്റ് ട്രഷറർ ഹസീബ് കീപ്പാട് നന്ദി പ്രകാശിപ്പിച്ചു.

Advertisment