Advertisment

സൗഭാഗ്യം കുവൈറ്റ് ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: സൗഭാഗ്യം കുവൈറ്റ് സൗഹൃദ കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മംഗഫ് ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജയൻ ആറന്മുള അധ്യക്ഷത വഹിച്ചു .ലോക കേരള സ ഭാഗം ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പൊതു പ്രവർത്തകരായ നിസാർ കുന്നപ്പള്ളി, ലിജീ പ്രീയ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിവിധ മേഖകളിൽ പ്രവർത്തിച്ച് പ്രാവീണ്യം തെളിയിച്ച നിസാർ കുന്നപ്പള്ളി, ഷെമീർ മുഹമ്മദ് ആലുവ, മുബാസ്കാസീം, ശ്യാമ യോഹനാൻ, ഷീജ ശ്യാമ, സൂസന്ന, എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു.

publive-image

കൂട്ടായ്മയുടെ പുതിയ വർഷത്തേക്കുള്ള അംഗത്വ കാർഡ് വിതരണവും നടത്തി. സംഗീത, നിർമല, നിഷാന്ത്, പ്രതീപ് ,അനിൽകുമാർ , ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

publive-image

സൗഭാഗ്യം മ്യൂസിക് ബ്രാന്റിന്റെ ഗാനമേളയും മിമിക്സ് പരേഡും, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി ഷമീർ മുഹമ്മദ് ആലുവ, സ്വാഗതവും ട്രഷറർ ശ്യാമയോഹന്നാൻ നന്ദിയും പറഞ്ഞു.

publive-image

Advertisment