Advertisment

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇടവക ഓണാഘോഷം 'പൊന്നോണം - 2019'

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌: കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇടവകയുടെ ഓണാഘോഷം സെന്റ്‌. സ്റ്റീഫൻസ്‌ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 'പൊന്നോണം - 2019' കൊണ്ടാടി. അബ്ബാസ്സിയ സെന്റ്‌. സ്റ്റീഫൻസ്‌ ആഡിറ്റോറിയത്തിൽ ഇടവക വികാരി റവ. ഫാ. ജോൺ ജേക്കബിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ കൽക്കട്ടാ ഭദ്രാസന സെന്റ് തോമസ് മിഷൻ ട്രഷറർ റവ. ഫാ. അജു വർഗ്ഗീസ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

publive-image

ഓണാഘോഷം സമത്വത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നും സമൂഹത്തിൻറെ മതിൽക്കെട്ടുകൾ പൊളിച്ച് വേർതിരിവുകൾ ഇല്ലാതാകുമ്പോഴാണ് ഓണാഘോഷം പൂർണമാകുകയാണെന്നും അധ്യക്ഷൻ ഉദ്ബോധിപ്പിച്ചു.

ഓ ഐ സി സി അധ്യക്ഷൻ വർഗ്ഗീസ്‌ പുതുകുളങ്ങര, ഇടവക സെക്രട്ടറി ജോർജ്ജ്‌ പാപ്പച്ചൻ, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണൽ കോഓർഡിനേറ്റർ സോജി വർഗ്ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ വർഗ്ഗീസ്‌ ജോസഫ്‌, സെക്രട്ടറി അലക്സ്‌ പോളച്ചിറക്കൽ, ട്രഷറർ ബിജൊ ഡാനിയേൽ, പൊന്നോണം ജനറൽ കൺവീനർ സ്റ്റീഫൻ തോമസ്‌ എന്നിവർ സംസാരിച്ചു.

മാവേലിതമ്പുരാന്റെ എഴുന്നെള്ളത്തും, പ്രസ്ത്ഥാനാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവോണക്കളി, വള്ളംകളി, വിവിധ നൃത്തങ്ങൾ എന്നിവ അരങ്ങേറി. ഇടവക കൊയറിന്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു.

പരിപാടിയിൽ നിന്നും സമാഹരിച്ച തുക വടക്കൻ കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment