Advertisment

തനിമ കുവൈറ്റ് ഗാന്ധി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  തനിമ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ രാഷ്ട്രപിതാവ്‌ മഹാത്മജിക്ക് നേരെ നടന്ന അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കുന്നതിനും ഗാന്ധിസത്തിന്റെ പ്രസക്തി പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുമായി ഗാന്ധി സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.

Advertisment

publive-image

കുവൈറ്റിലെ പ്രശസ്ത ഗായിക - ഗായകരായ സിന്ദു രമേശ്‌, ശ്രുതി ശ്രീജിത്ത്, അംബിക രാജേഷ്, ബിജു തീക്കോടി, ഷമീര്‍ വെള്ളയില്‍, റസാക് മടായി, ഫൈസല്‍, പ്രതാപന്‍, താജുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദേശഭക്തി ഭജന്‍ ആലപിച്ചു.

publive-image

ഷൈജു പള്ളിപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിനോയ്‌ വര്‍ഗീസ്‌ പ്രതിഷേധ കുറിപ്പ് അവതരിപ്പിക്കുകയും രഘുനാഥന്‍ നായര്‍ ദേശഭക്തി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

publive-image

യുണൈറ്റഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അജിത്‌കുമാര്‍, പ്രവാസി ബോര്‍ഡംഗം എന്‍ അജിത്‌ കുമാര്‍, ചെസ്സില്‍ രാമപുരം, തോമസ്‌ മാത്യു കടവില്‍, ബാബുജി ബത്തേരി, ഷാജി വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാമൂഹ്യ സാംസ്കാരിക നായകര്‍ ഒന്നിച്ച് തിരികൊളുത്തി സ്മൃതി പൂജ അര്‍പ്പിച്ചു.

publive-image

publive-image

Advertisment