Advertisment

കേരള ആര്‍ട്സ് & നാടകവേദി കുവൈറ്റ് 'തോപ്പില്‍ ഭാസി നാടകോത്സവം 2018' സംഘടിപ്പിച്ചു

New Update

കുവൈറ്റ്:  കേരള സംഗീത നാടക അക്കാദമി പോലുള്ള ഗവണ്മെന്റ് സംവിധാനങ്ങള്‍ പ്രവാസികളായ നാടക കലാകാരന്മാരെ തമസ്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ് പ്രവാസ ലോകത്തെ നാടക സമിതികളും കലാകാരന്മാരും.

Advertisment

publive-image

കേരള ആര്‍ട്സ് & നാടകവേദി സംഘടിപ്പിച്ച തോപ്പില്‍ ഭാസി നാടകോത്സവം 2018 ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഖൈത്താനില്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നാടകകൃത്തും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രൊഫ. അലിയാര്‍ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ പരിമിതികളില്‍ നിന്നുകൊണ്ടും നാടകം എന്ന കലയോട് പ്രവാസികള്‍ കാണിക്കുന്ന പ്രതിബദ്ധതയെ അനുമോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

publive-image

സജീവ്‌ കെ പീറ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കാന പ്രസിഡന്റ് കുമാര്‍ തൃത്താല അധ്യക്ഷം വഹിച്ചു. നാടക നടനും സംവിധായകനുമായ പ്രഭാകരന്‍ പിള്ള, കാന ചെയര്‍മാന്‍ ബാബു ചാക്കോള, കെ കെ ബാലകൃഷ്ണന്‍, ഇടിക്കുള മാത്യൂസ്, റെജി മാത്യു എന്നിവര്‍ സംസാരിച്ചു. കാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് പുന്നൂസ് നന്ദിയും പറഞ്ഞു. അഞ്ച് നാടകങ്ങളാണ് മത്സരത്തിനായി എത്തിയത്.

publive-image

publive-image

publive-image

Advertisment