Advertisment

കുവൈത്ത്‌ കെ.എം.സി.സി. തൃക്കരിപ്പൂർ ഫെസ്റ്റ്‌ മാർച്ച്‌ 22 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്‌: കുവൈത്ത്‌ കെ.എം.സി.സി.യുടെ ഘടനാ മാറ്റത്തിന്റെ ഭാഗമായി രൂപം കൊണ്ട തൃക്കരിപ്പൂർ മണ്ഠലം കമ്മിറ്റിയുടെ പ്രഥമ പരിപാടിയായ തൃക്കരിപ്പൂർ ഫെസ്റ്റ്‌ മാർച്ച്‌ 22 നു അരങ്ങേറും.

Advertisment

publive-image

അബ്ബാസിയ നോട്ടിംഗ്‌ ഹാം സ്കൂളിൽ ഉച്ചക്ക്‌ ഒരു മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ്‌ കാസർഗ്ഗോഡ്‌ ജില്ലാ പ്രസിഡന്റ്‌ എം.സി ഖമറുദ്ധീൻ , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജി.സി.ബഷീർ , തൃക്കരിപ്പൂർ മണ്ഠലം മുസ്ലിം ലീഗ്‌ ഭാരവാഹികളായ ശംസുദ്ധീൻ ഹാജി , അഡ്വ. എം.ടി.പി.കരീം മാപ്പിളപ്പാട്ട്‌ ഗായകരായ നിസാം തളിപറമ്പ്‌ , മെഹറുന്നിസ നിസാം , സിഫ്രാൻ നിസാം എന്നിവർ പങ്കെടുക്കും.

publive-image

ഫെസ്റ്റിന്റെ ഭാഗമായി തൃക്കരിപ്പൂർ മണ്ഠലത്തിലെ 8 പഞ്ചായത്തുകളിലും ഒരു മുൻസിപാലിറ്റിയിലും ഉള്ള കുവൈത്ത്‌ കെ.എം.സി.സി അംഗങ്ങളിൽ നിന്നും അർഹരായവരെ കണ്ടെത്തി ബൈത്തുൽ റഹ്മ പദ്ധതി നടപ്പിലാക്കും.അംഗങ്ങളിൽ അർഹരായവർ ഇല്ലെങ്കിൽ മണ്ഠലം പരിധിയിലെ നിർദ്ധനരായവരെ കണ്ടെത്തുന്നതാണെന്നും , കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും ലീഗിന്റെ സ്ഥാനാത്ർത്ഥികളാണ് മത്സരിക്കുന്നതെന്നും അവരുടെ വിജയത്തിനായി തങ്ങൾ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡന്റ്‌ ഖാദർ തൈക്കാട്‌ , ജനറൽ സെക്രട്ടറി റഫീഖ്‌ ഒളവറ,ട്രഷറർ സലീം ഉദിനൂർ , വൈസ്‌ പ്രസിഡന്റ്‌ മിസ്ബാഹ്‌ മാടമ്പില്ലത്ത്‌ ,സെക്രടറിമാരായ അമീർ കമ്മാടം , ഫാറൂഖ്‌ തൈക്കാട്‌ , നൗഷാദ്‌ ചന്തേര , ഫെസ്റ്റ്‌ കോ ഓർഡിനെറ്റർ എം.സി.അബ്ദുല്ല , ഇഖ്ബാൽ മാവിലാടം , സൈനുദ്ധീൻ കടിഞ്ഞി മൂല , ഈ.കെ.മുസ്തഫ , അഷ്രഫ്‌ തൃക്കരിപ്പൂർ , പി.പി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

Advertisment