Advertisment

കുവൈറ്റ് ട്രാസ്ക് കളിക്കളം കൂട്ടായ്മയിലെ കുട്ടികൾ ഇന്ത്യൻ എംബസ്സി സന്ദർശിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) "കളിക്കളം" കൂട്ടായ്മയിലെ കുട്ടികൾ, ശിശുദിനത്തിനോടനുബന്ധിച്ചു കുവൈറ്റ് ഇന്ത്യൻ എംബസ്സി സന്ദർശിച്ചു.

Advertisment

publive-image

ട്രാസ്ക് പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് , വൈസ് പ്രസിഡന്റ് ജിഷ രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ എംബസ്സി സന്ദർശന വേളയിൽ, എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാജഗോപാൽ സിംഗ്, സെക്കന്റ് സെക്രട്ടറിമാരായ ഫഹദ് അഹമ്മദ് ഘാൻ സൂരി, സിബി യു.എസ് എന്നിവരുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ചെയ്തു.

സംവാദത്തിനു ശേഷം കുട്ടികൾ ഇന്ത്യൻ അംബാസിഡർ ജീവാ സാഗറിനെ സന്ദർശിക്കുകയും, അദ്ദേഹം കളിക്കളം കുട്ടികൾക്ക് ശിശുദിന ആശംസകൾ നേരുകയും ചെയ്തു.

publive-image

ശിശുദിനത്തെ കുറിച്ചും ഇന്ത്യയിലെ സമകാലിക വിഷയങ്ങളെ കുറിച്ചും എംബസ്സി ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അതോടൊപ്പം തന്നെ കുട്ടികളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.

എംബസ്സിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും , ഇന്ത്യൻ സംസ്കാരം പ്രവാസികളുടെ കുട്ടികളിൽ സ്വാധീനം ചെലുത്താൻ എംബസ്സിയുടെ ഭാഗത്തു നിന്നും എന്തെല്ലാം ചെയ്യുന്നുണ്ടെന്നും, ഇന്ത്യൻ അംബാസിഡർ ആകണമെങ്കിൽ എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടതെന്നും കുട്ടികൾ ഉദ്യോഗസ്ഥരോട് ചോദിക്കുകയുണ്ടായി. ഇന്ത്യൻ സ്കൂളുകളിൽ ഈടാക്കുന്ന ഉയർന്ന ഫീസിനെക്കുറിച്ചും ചർച്ച വന്നു.

publive-image

കുട്ടികളുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും അവർ മറുപടി നൽകുകയും,

നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളായ നിങ്ങൾ, നല്ല പൗരന്മാരായി വളരട്ടെയെന്നും ആശംസിക്കുകയും അതിനു വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

തൃശ്ശൂർ അസ്സോസിയേഷന്റെ കളിക്കളം കുട്ടികളുമായുള്ള കൂടിക്കാഴ്ച നല്ലൊരു അനുഭവം ആയിരുന്നുവെന്ന് എംബസ്സി സെക്രട്ടറി അഭിപ്രായപ്പെട്ടു. ട്രാസ്കിന് വരുംകാലങ്ങളിൽ എല്ലാവിധ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

എംബസ്സി സന്ദർശനം നല്ലൊരു അനുഭവം ആയിരുന്നുവെന്ന് എല്ലാ കുട്ടികളും അഭിപ്രായപ്പെട്ടു.

കളിക്കളം ജനറൽ കൺവീനർ: റമീസ് മുഹമ്മദ് , സെക്രട്ടറി: മെവിൻ ആന്റണി ജോയിന്റ് സെക്രട്ടറി: ജെറോം ഷോബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment