Advertisment

അബ്ബാസിയയിലെ മാലിന്യ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡറോട് വി കെ ശ്രീകണ്ഠന്‍ എം പി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റുകളുടെ പേരില്‍ ഇന്ത്യന്‍ വനിതകള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടു.

Advertisment

ഗാര്‍ഹിക തൊഴിലാളി എന്ന പേരില്‍ കുവൈറ്റില്‍ എത്തപ്പെട്ട് വിവിധ സാഹചര്യങ്ങളില്‍ കബളിപ്പിക്കപ്പെട്ട് കുവൈറ്റില്‍ കഴിയുന്ന ഇന്ത്യന്‍ വനിതകളെ മടക്കി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സത്വരമാക്കണമെന്നും വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

publive-image

മലയാളികള്‍ ഉളപ്പെടെ ഏറെ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് മാലിന്യങ്ങളും ദുര്‍ഗന്ധവും മൂലം ഉണ്ടായിട്ടുള്ളത്. ഇത് ജനവാസ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.

അബ്ബാസിയ, ജലീബ് പോലുള്ള മേഖലകളില്‍ ദൈന്യംദിനമുള്ള മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ലെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീകണ്ഠന്‍ ഇന്ത്യന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. എംബസിയിലെ മലയാളി സെക്കന്റ് സെക്രട്ടറി യു എസ് സിബിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഓ ഐ സി സി ദേശീയ അധ്യക്ഷന്‍ വര്‍ഗീസ്‌ പുതുക്കുളങ്ങര, ഓ ഐ സി സി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോസഫ് മാരാമണ്‍, പാലക്കാട് ജില്ലാ സെക്രട്ടറി ജിജു മാത്യു, ട്രഷറര്‍ ഇസ്മയില്‍ എന്നിവരും ശ്രീകണ്ഠനൊപ്പമുണ്ടായിരുന്നു.

Advertisment