Advertisment

വോയ്‌സ് കുവൈത്ത് ഫിന്റാസ് യൂണിറ്റ് രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത് സിറ്റി:   വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്‌സ് കുവൈത്ത് ) ഫിന്റാസിൽ പുതിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.  യൂണിറ്റ് രൂപീകരണ സമ്മേളനം രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു.

Advertisment

കേന്ദ്ര പ്രസിഡൻറ് വി.ഷനിൽ അധ്യക്ഷത വഹിച്ചു.  കേന്ദ്ര ജനറൽ സെക്രട്ടറി മനീഷ് കൈലാസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പുതിയ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

publive-image

യൂണിറ്റ് ഭാരവാഹികൾ :

എം.എസ്. ഷനിൽ (കൺവീനർ), കെ.എ.ജിനേഷ് (സെക്രട്ടറി), പി.പി.നിധീഷ് (ട്രഷറർ), എം.പി.അജീഷ് (ജോ.കൺവീനർ), ഇ.എസ്. ഷനിൽ (ജോ.സെക്രട്ടറി), കെ.എൻ.സുനിൽ കുമാർ (ജോ.ട്രഷറർ), ഇ.കെ.ഗിരീഷ് ബാബു , വിനേഷ് വിജയൻ , വി.എ.അബിൻ , എൻ.ആർ. രാജേഷ് , ടി.ആർ.രാഹുൽ , എം.പി.വിശാഖ് , കെ.എസ്. സതീഷ് , ബിജീഷ് .സി.ബാലൻ , കെ.കെ.വിനോദ് , സി.എൻ. സജീഷ് , സി.വി.ദിലീഷ് എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

കേന്ദ്ര ട്രഷറർ ജോയ് നന്ദനം , കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ് ബാലൻ എന്നിവർ സംസാരിച്ചു.  എൻ.ആർ. രാജേഷ് സ്വാഗതവും കെ.വി.ഷാജി നന്ദിയും പറഞ്ഞു.

Advertisment