Advertisment

വോയ്‌സ് കുവൈത്ത് അബ്ബാസിയ യൂണിറ്റ് ഭാരവാഹികൾ

author-image
ഗള്‍ഫ് ഡസ്ക്
New Update

അബ്ബാസിയ: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്‌സ് കുവൈത്ത് ) അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികളായി. അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് വി.ഷനിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മനീഷ് കൈലാസ് വാർഷിക റിപ്പോർട്ടും , കെ.ഗോപിനാഥൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ : കെ.വി.ഷാജി (കൺവീനർ), സുനിൽ പെരിങ്ങാട് (സെക്രട്ടറി), റ്റി.കെ.റെജി(ട്രഷറർ), വി.കെ.സജീവ് (ജോ.കൺവീനർ), പി.എസ്‌.ശരത്ത് കുമാർ (ജോ.സെക്രട്ടറി), ഗണേഷ് ബ്രഹ്മകുളം (ജോ.ട്രഷറർ), കെ.പി.ഉദയൻ, കെ.സജിത്ത്, സി.സി.രാധാകൃഷ്ണൻ, വിനോദ് ഉണ്ണി, സൂരജ് ശിവരാജൻ, കെ.വി.രാധാകൃഷ്ണൻ, എം.രത്നാകരൻ, റ്റി.പി.രതീഷ്, ധനൂഷ് കുമാർ, ഇ.പി.വേണു എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

എം.ജി.റെജിമോൻ, രവി നാരായണൻ, റ്റി.വി.ഉണ്ണികൃഷ്ണൻ, ജ്യോതി ശ്രീകല പ്രസാദ്, റ്റി.കെ.രജനി, എം.സുരേന്ദ്രൻ, കേളോത്ത് വിജയൻ, സൂരജ് ദാമോദരൻ, എ.ജി.മോഹൻ ദാസ് എന്നിവർ സംസാരിച്ചു. സുനിൽ പെരിങ്ങാട് സ്വാഗതവും ജോയ് നന്ദനം നന്ദിയും പറഞ്ഞു.

Advertisment