Advertisment

എയർപോർട്ടുകൾ കേന്ദ്രീകരിച്ചു സേവന കേന്ദ്രങ്ങൾ തുടങ്ങണം - വെൽഫെയർ കേരള കുവൈറ്റ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  പ്രവാസികൾക്ക് സേവനങ്ങൾ പെട്ടെന്ന് ലഭ്യമാകാൻ എയർപോർട്ടകൾ കേന്ത്രീകരിച്ചു സേവന കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ഹൃസ്വ സന്ദർശനത്തിന് കുവൈറ്റിലെത്തിയ പാലക്കാട് എം പി ശ്രീ ശ്രീകണ്ഠന് നൽകിയ നിവേദനത്തിൽ വെൽഫെയർ കേരള കുവൈറ്റ് ആവശ്യപ്പെട്ടു. കുവൈറ്റിലെ പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Advertisment

കുവൈറ്റിൽ ഈയിടെ ചികിത്സാചെലവ് വർദ്ധിപ്പിച്ചതിനെ തുടർന്ന് പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തുന്നതിനായി കേന്ദ്ര സർക്കാർ തലത്തിൽ നദപടികൾ വേണമെന്ന് അഭ്യർത്ഥിച്ചു.

publive-image

കേന്ദ്ര സർക്കാരിൻറെ പ്രവാസികൾക്കായുള്ള ആനുകൂല്യങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് പ്രവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഉള്ള നടപടികൾ ഉണ്ടാവണം നോർക്ക പോലുള്ള സംവിധാനങ്ങൾ ഇതരസംസ്ഥാന പ്രവാസികൾക്ക് കൂടി ഗുണം കിട്ടുന്ന രൂപത്തിൽ കേന്ദ്രസർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വെൽഫെയർ കേരള നേതാക്കൾ ആവശ്യപ്പെട്ടു വിഷയങ്ങൾ പഠിച്ച് പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാറിനെ സത്വര ശ്രദ്ധ പതിയുന്നത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം പി ഉറപ്പു നൽകി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് വേണ്ടി പരിശ്രമിച്ച വെൽഫെയർ പാർട്ടി കുവൈറ്റ് ഘടകത്തിന് എം പി പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര പ്രസിഡന്റ് റസീന മുഹിയുദ്ധീൻ , ജനറൽ സെക്രട്ടറി അൻവർ ഷാജി വൈസ് പ്രസിഡന്റ് ഖലീൽ റഹ്‌മാൻ , സെക്രട്ടറിമാരായ അൻവർ സാദത്ത്‌ , സമീറ ഖലീൽ ,റഫീഖ് ബാബു പി ആർ കൺവീനർ അനിയൻ കുഞ് മീഡിയ കൺവീനർ ഗഫൂർ എം കെ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Advertisment