Advertisment

രാജു സഖറിയായ്ക്ക് യൂത്ത് കോറസ് യാത്രയയപ്പ് നല്‍കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന രാജു സഖറിയായ്ക്ക് യൂത്ത് കോറസ് അംഗങ്ങള്‍ സമുചിതമായ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

Advertisment

publive-image

പ്രസിഡന്റ് ജോണ്‍ എബ്രഹാം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രാജു സഖറിയയുടെ കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് യൂത്ത് കോറസ് ജനറല്‍ സെക്രട്ടറി അഡ്വ. ജോണ്‍ തോമസ്‌ ആശംസകള്‍ നേര്‍ന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ മെമെന്ടോസെക്രട്ടറി ടോണി മാത്യു കൈമാറി.  വിവിധ കമ്മറ്റികളെ പ്രതിനിധാനം ചെയ്ത് ഷിബു തോമസ്‌ പുല്ലംപള്ളില്‍, സന്തോഷ്‌ ഈയോ, വില്ല്യം കെ ദാനിയേല്‍, മനോജ്‌ ഫിലിപ്പ് ഓതറ എന്നിവര്‍ പ്രസംഗിച്ചു.

Advertisment