Advertisment

ഇന്ത്യന്‍ ഫിസിക്കൽ തെറാപ്പിസ്ററ് ഫോറം - കുവൈറ്റ് കേരള ചാപ്റ്ററിന് തുടക്കമായി

New Update

കുവൈറ്റ്:  പ്രഥമ ഇന്ത്യന്‍ ഫിസിക്കൽ തെറാപ്പിസ്ററ് ഫോറം -കുവൈറ്റ് കേരള ചാപ്റ്റര്‍ യോഗം ജാബ്രിയ കുവൈത്ത് മെഡിക്കല്‍ അസോസിയേഷൻ (KMA )ഹാളില്‍ വെച്ച് നടന്നു. കേരളത്തിലെ വിവധ ഭാഗങ്ങളില്‍ നിന്നുമുള്ള ഫിസിയോതെറാപ്പിസ്റ്റുകള്‍ പങ്കെടുത്തു.

Advertisment

publive-image

മാനുൽ തെറാപ്പി ചികിത്സാരീതിയെ കുറിച്ച് ഡോ: ഹിബ ടുല്ലാ ഇബ്രാഹിം ക്ലാസ്സെടുത്തു. അംഗങ്ങള്‍ക്ക് വേണ്ടി ഫിസിയോതെറാപ്പി മേഖലയിലെ നൂതനമായ അന്തർ ദേശിയ ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുവാന്‍ ഉതകുന്ന പഠന ക്ലാസുകളും അതോടപ്പം ഉന്നതനിലവാരത്തിൽ സാധാരണക്കാർക്കും ഗുണകരമാകുന്ന മെഡിക്കല്‍ ക്യാമ്പുകളും അസോസിയേഷന്‍ സംഘടിപ്പിക്കും .

സംഘത്തിന്‍റെ ഭാവി പാരിപാടികള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടി മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 2017 - ല്‍ ചെറിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ച അസോസിയേഷനില്‍ ഇന്ന് നൂറിലേറെ അംഗങ്ങളുണ്ട്.

പ്രകൃതി ദുരുന്തത്തിൽ സകലതും നഷ്ടപ്പെട്ട കേരളത്തിലെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കേരള സോഷ്യല്‍ സർവീസ് മിഷനുമായി സഹകരിച്ച് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് - കുവൈത്ത് ചാപ്റ്ററും സജീവമായിരുന്നു.

പരിപാടികൾക്കു രഞ്ജിത്ത്, ലിൻസെ, മുഹമ്മദ് അലി, ജോൺ മച്ച , അജിത് കുര്യൻ ,അർഷാദ് ,റോഷിത് ,ജോബിൻ ജോസഫ് , റോബിൻ ,ജോബി ടോം,അലെൻ,ഹാപ്പി അമൽ, ലിനോജ്‌, എൽവിസ് ,നെൽസൺ, ശ്യാം, ആശ അജി, സുനിത, മേഴ്‌സി, റീനി മാത്യു എന്നിവർ നേതൃത്വം നൽകി.

Advertisment