Advertisment

എം. ഐ. സി. ദേശമംഗലം പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ലക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സംഗമം ഒരുക്കി. ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ 1988 മുതൽ എം. ഐ. സി.യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹ പാഠി കളും അവരുടെ കുടുംബാംഗങ്ങളു മാണ് ഒത്തു ചേര്‍ന്നത്.

publive-image

ഈ കാലഘട്ടത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ പഴയ കാല അനു ഭവങ്ങള്‍ പങ്കുവെക്കു കയും ഈ കൂട്ടായ്മയുടെ തുടര്‍ന്നുള്ള പ്രവര്‍ത്ത നങ്ങള്‍ക്കു വേണ്ടിയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവക്കാട് എന്നിവർ നേതൃത്വം നൽകി. ഈ കൂട്ടായ്മയുമായി സഹകരിക്കുവാന്‍ താല്പ്പര്യമുള്ള എം. ഐ. സി. പൂർവ്വ വിദ്യാർത്ഥികൾ ബന്ധപ്പെടുക : +971 50 568 93 54.

Advertisment