Advertisment

ദോഹ മദ്‌റസ ഫെസ്റ്റ് സിദ്ഖ് ഗ്രൂപ്പ് ജേതാക്കള്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ പരിപാടിയായ 'മദ്‌റസ ഫെസ്റ്റ് - 2019'ന്റെ ഭാഗമായി നടന്ന മത്സരങ്ങളില്‍ സിദ്ഖ് ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അദ്ല്‍ ഗ്രൂപ്പും, റഹ്മ ഗ്രൂപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അമാന ഗ്രൂപ്പിനാണ് നാലാം സ്ഥാനം.

Advertisment

നാല് വിഭാഗങ്ങളിലായി അമ്പതിലധികം മത്സരയിനങ്ങളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് രണ്ടരമാസക്കാലം നീണ്ടുനിന്ന മത്സരപരിപാടികളില്‍ പങ്കെടുത്തത്. രചനാ മത്സരങ്ങള്‍ക്ക് പുറമേ ചിത്രീകരണം. മൈം, ഒപ്പന, തീം പ്രസന്റേഷന്‍, റിയാലിറ്റി ഷോ തുടങ്ങിയ വര്‍ണാഭമായ പരിപാടികളാണ് മദ്‌റസ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറിയത്.

publive-image

<ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ മദ്‌റസ ഫെസ്റ്റ് - 2019 സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വിദ്യാഭ്യാസ വിഭാഗം തലവന്‍ എം.എസ്. അബ്ദുല്‍ റസാഖ് ഉദ്്ഘാടനം ചെയ്യുന്നു>

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വിദ്യാഭ്യാസ വിഭാഗം തലവന്‍ എം.എസ്. അബ്ദുല്‍ റസാഖ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കലാവിഷ്‌കാരങ്ങളും സാഹിത്യസൃഷ്ടികളും ഉത്തമ സമൂഹത്തിന്റെ നിര്‍മിതിയില്‍ സുപ്രധാന ഘടകങ്ങളാണെന്നും സര്‍ഗ ശേഷികള്‍ പരിപോഷിപ്പിക്കാനുതകുന്ന പരിപാടികള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണെന്നും ആധുനിക വിദ്യാഭ്യാസ പദ്ധതിയില്‍ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു

മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ജനറല്‍ സെക്രട്ടറി സലാം കെ ബിന്‍ ഹസന്‍, പി.ടി.എ ട്രഷറര്‍ കെ.എല്‍ ഹാഷിം, മദര്‍ പി.ടി.എ പ്രസിഡന്റ് ഫൗസിയ അബ്ദുമനാഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

publive-image

<മദ്‌റസ ഫെസ്റ്റ് - 2019 വിജയികളായ സിദ്ഖ് ഗ്രൂപ്പിനുള്ള റോളിംഗ് ട്രോഫി പി.ടി.എ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിക്കുന്നു>

വിജയികള്‍ക്കുള്ള റോളിംഗ് ട്രോഫി പി.ടി.എ പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര സമ്മാനിച്ചു. പി.ടി.എ കമ്മിറ്റി മെമ്പര്‍ അലവിക്കുട്ടി, ഫെസ്റ്റ് കണ്‍വീനര്‍ അനീസ് റഹ്മാന്‍, അസിസ്റ്റന്റ് കണ്‍വീനര്‍ ജിഷിന്‍, അബുലൈസ്, യു.പി സെക്ഷന്‍ ഹെഡ് യുനുസ് സലീം, സുഹൈല്‍ ശാന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. മദ്‌റസ ആക്ടിംഗ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദലി ശാന്തപുരം നന്ദിയും പറഞ്ഞു. അഫീഫ ജബിന്‍ ഖിറാഅത്ത് നടത്തി.

Advertisment