Advertisment

ഡോ. താരമോള്‍ക്ക് പാരമൗണ്ട് ലിറ്റററി അവാര്‍ഡ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സിന്റെ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് ഡോ. കെ.ജി താരമോളുടെ അടിമയാക്കപ്പെടും മുന്‍പ് എന്ന കൃതിക്ക്.

Advertisment

ഫെബ്രുവരി 23 ഞായറാഴ്ച്ച ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

publive-image

എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിനിയായ ഡോ. താരമോള്‍ കോതമംഗലം എം.എ കോളേജില്‍ നിന്ന് എം.എ ഇക്കണോമിക്‌സില്‍ ബിരുദവും തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്ന് എം.എഡും, അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ എംഫിലും, കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ പി.എച്ച്ഡിയും നേടിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ ആനുകാലികങ്ങളില്‍ നിരവധി സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് നടത്തിയ സംസ്ഥാനതല കവിതാമത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. കോളേജ് യുവജനോത്സവങ്ങളില്‍ നിരവധി തവണ കവിത, ഉപന്യാസമത്സരങ്ങളില്‍ പുരസ്‌കാരത്തിനര്‍ഹയായിട്ടുണ്ട്.

ദുബൈയില്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനില്‍ സ്‌ക്കൂള്‍ ഓഫ് ബിസിനസ് വിഭാഗം അസിറ്റന്റ് പ്രൊഫസറായ ഡോ. താരമോള്‍ പരേതനായ ഗോവിന്ദന്‍ കര്‍ത്താവിന്റെയും പാര്‍വ്വതി കുഞ്ഞമ്മയുടെയും മകളാണ്. പ്രതീഷാണ് ഭര്‍ത്താവ്, ഉത്തര, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.

Advertisment