Advertisment

മസ്ജിദുൽ ഹുദ മഹല്ല് ഖത്തർ കമ്മിറ്റിയുടെ ഗ്രാൻഡ് ക്വിസ്സ് മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കോഴിക്കോട്:  കോഴിക്കോട് ജില്ലയിലെ പേരാബ്ര ഓട്ടുവയൽ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മസ്ജിദുൽ ഹുദ മഹല്ല് ഖത്തർ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ക്വിസ്സ് മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.

ഓൾഡ് സലാതയിൽ വെച്ച് നടന്ന യോഗത്തിൽ അമീർ കെ ടിയെ ചെയർമാനായി തിരഞ്ഞെടുത്തു. നൗഷാദ് ഒ വിയെ ചീഫ് കോർഡിനേറ്ററായും ഹാഫിൽ വികെയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയിലെ മഹല്ല് കമ്മിറ്റികൾക്ക് പങ്കെടുക്കാം. നവംബർ 15 നു രെജിസ്ട്രേഷൻ അവസാനിക്കും.

രെജിസ്ട്രേഷൻ ചെയ്യാനായി വിളിക്കേണ്ട നമ്പർ - 70195600.

Advertisment