Advertisment

ഇൻകാസ് ഖത്തർ പത്തനം തിട്ട ജില്ല കമ്മിറ്റിയുടെ കോന്നി ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ ഒക്ടോബർ 12 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: ഒക്ടോബർ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോന്നി നിയോജകമണ്ഡലത്തിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി പി മോഹൻരാജിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ ഒഐസിസി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Advertisment

publive-image

ആസന്നമായ തെരെഞ്ഞെടുപ്പിൻ്റെ പ്രാധാന്യം മനസ്സിലാക്കി പ്രവാസികളായ യു ഡി എഫ് അനുഭാവികളുടെ കുടുംബങ്ങളുടെ വോട്ടുകൾ പൂർണ്ണമായി യു ഡി എഫ് സ്ഥാനാർത്ഥിയായ പി മോഹൻ രാജിനു കേന്ദ്രീകരിക്കുക എന്ന ഉദ്ധേശത്തോടെ വിപുലമായ യു ഡി എഫ് കൺവെൻഷൻ കൂടി ഒക്ടോബർ 12 നു ഐ സി സി ബാംഗ്ളൂർ ഹാളിൽ വെച്ച് നടത്താൻ കമ്മിറ്റി തീരുമാനമെടുത്തു.

ഖത്തറിലുള്ള മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും പ്രസ്തുത യു ഡി എഫ് കൺവെൻഷൻ്റെ വിജയത്തിനായി പ്രവർത്തിക്കണമെന്നു യോഗം അഭ്യർത്ഥിച്ചു.

ജില്ലാ പ്രസിഡന്റ് കുരുവിള ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ്‌ കൂടൽ ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബ്രോൻസ്കി വർഗീസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ വൈ. പ്രസിഡന്റ് ലിജു എബ്രഹാം മാമ്മൻ, രെഞ്ചു വെച്ചൂച്ചിറ, ചാൾസ്. പി മാത്യു , നിതിൻ മാത്യു , ജോജിൻ എന്നിവർ സംസാരിച്ചു. ട്രഷർ അനീഷ്‌ അത്തിക്കയം നന്ദി പറഞ്ഞു.

Advertisment