Advertisment

ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ല കമ്മിറ്റി കോന്നി ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ: ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോന്നി ഉപതെരഞ്ഞെടുപ്പു കൺവെൻഷൻ ഐ സി സി ബാംഗ്ലൂർ ഹാളിൽ വച്ചു നടത്തി. ത്രികോണ മൽസരം നടക്കുന്ന കോന്നി നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി പി മോഹൻ രാജിനെ വലിയ മാർജിനിൽ വിജയിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണു ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.

Advertisment

പത്തനംതിട്ട ജില്ല ഇൻകാസ് പ്രസിഡൻ്റ് ജോർജ് കുരുവിള അധ്യക്ഷനായ ചടങ്ങ് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല ഉൽഘാടനം ചെയ്തു. ജനകീയനും, ഡി സി സി പ്രസിഡൻ്റും കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ പി മോഹൻ രാജ് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതിൻ്റെ ആവശ്യകത ഉൽഘാടന പ്രസംഗത്തിൽ സമീർ ഏറാമല എടുത്ത് പറഞ്ഞു.

publive-image

തെരെഞ്ഞെടുപ്പ് കൺവൻഷനോടൊപ്പം നാട്ടിൽ പോയി വോട്ട് ചെയ്യാൻ പ്രാപ്തിയുള്ളവർ ആ നിലയിലുള്ള ഇടപെടലും നടത്തുന്നതിൻ്റെ ആവശ്യകത കൂടി അദ്ധേഹം ഊന്നി പ്പറഞ്ഞു.

കൂടാതെ, ഒ ഐ സി സി ഗ്ളോബൽ വൈസ് പ്രസിഡൻ്റ് കെ കെ ഉസ്മാൻ, സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, വൈസ് പ്രസിഡൻ്റ് അൻവർ സാദത്ത്, ആലപ്പുഴ ജില്ല ഇൻകാസ് പ്രസിഡൻ്റ് സാം വിളനിലം, കോഴിക്കോട് ജില്ല പ്രസിഡൻ്റ് അഷറഫ് വടകര, കാസർകോട് ജില്ല പ്രസിഡൻ്റ് ഹരി, കോട്ടയം ജില്ല ജനറൽ സെക്രട്ടറി മാത്തുക്കുട്ടി, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, എറണാകുളം ജില്ല ജനറൽ സെക്രട്ടറി ജോയ് പോൾ എന്നിവർ സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

മതേതര ജനാധിപത്യ മൂല്യങ്ങൾ നാട്ടിൽ നിലനിൽക്കാൻ കോൺഗ്രസ് എന്ന പാർട്ടി നിലനിൽക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കെ കെ ഉസ്മാൻ സവിസ്തരം വിവരിച്ചു. മാറിയ കാലത്തെ കോൺഗ്രസിൻ്റെ പ്രാധാന്യത്തെ കുറിച്ച് സുരേഷ് കരിയാട് മുഖ്യ പ്രഭാഷണത്തിൽ വിശദമായി സംസാരിച്ചു.

സ്വാതന്ത്ര കാലഘട്ടം മുതൽ, രാഹുൽ ഗാന്ധി നയിച്ച കാലഘട്ടം വരെ ഇന്ത്യയിൽ ജനാധിപത്യ മതേതര മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ കോൺഗ്രസ് വഹിച്ച പങ്കിനെ കുറിച്ച് നമ്മൾ അഭിമാനം കൊള്ളണമെന്ന് അദ്ധേഹം സൂചിപ്പിച്ചു.

ആറ്റിങ്ങൽ ലോക്സഭ മണ്ഡലം എം പി അടൂർ പ്രകാശ്, പത്തനം തിട്ട എം പി ആൻ്റോ ആൻ്റണി, സ്ഥാനാർത്ഥി പി മോഹൻ രാജ് എന്നിവർ യോഗത്തെ ടെലികോൺഫറസിലൂടെ അഭിസംബോധനം ചെയ്തു. . പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ബ്രോൺസ്കി വർഗീസ് സ്വാഗതവും ജിബി നന്ദിയും പറഞ്ഞു.

Advertisment