Advertisment

ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി അഡ്വ: പി ശങ്കരൻ്റെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  കേരളത്തിന്റെ മുൻ ആരോഗ്യമത്രിയും കോൺഗ്രസ് നേതാവുമാണ് പി. ശങ്കരൻ്റെ വിയോഗത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ഐ സി സി ഖത്തർ ബാംഗ്ളൂർ ഹാളിൽ അനുശോചനം യോഗം സംഘടിപ്പിച്ചു.

Advertisment

publive-image

1998ൽ കോഴിക്കോട് ലോകസഭയിൽ നിന്നും വിജയിച്ചു എം പിയായും, 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് എം എൽ എ യായും, ടൂടിസം, ആരോഗ്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായും പ്രവർത്തിച്ച അഡ്വ: പി ശങ്കരൻ്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനു തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സമീർ ഏറാമല ഉൽഘാടനം ചെയ്ത അനുശോചന യോഗത്തിൽ ജില്ല കമ്മിറ്റി പ്രസിഡണ്ട് അഷറഫ് വടകര അദ്ധ്യക്ഷം വഹിച്ചു.

ജില്ല ജനറൽ സെക്രട്ടറി അബ്ബാസ് സി വി സ്വാഗതവും, ട്രഷറർ ഹരീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. മനോജ് കൂടൽ, നൗഷാദ് ടി കെ, വിപിൻ മേപ്പയ്യൂർ, കുഞ്ഞമ്മദ് കൂരളി, സിദ്ധീഖ് സി ടി, നിഹാസ് കൊടിയേരി, ബഷീർ തുവാരിക്കൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Advertisment