Advertisment

ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  കൊറോണ ബാധയെ തുടർന്ന് രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ഇൻകാസ് ഖത്തർ ജില്ല കമ്മിറ്റി രാജ്യത്തെ ആരോഗ്യ മേഖലയോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

രാജ്യത്തെ രക്ത ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യതക്കുറവ് ഒരിക്കലും ഉണ്ടാകരുതെന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ഇതിലൂടെ നിർവ്വഹിച്ചത്.

കൊറോണ കാലത്തെ അടിയന്തിര സാഹചര്യങ്ങൾ തരണം ചെയ്യാൻ രക്ത ബാങ്കുകളിൽ ആവശ്യത്തിനുള്ള രക്തം ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്.

ഹമദ് ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച പ്രസ്തുത ക്യാമ്പിൽ നൂറുകണക്കിന് പ്രവർത്തകർ ഒഴുകി എത്തി.

പൊതു ജന സമ്പർക്കത്തിലൂടെയാണ് കൊറോണ പകരുന്നതെന്നതിനാൽ, കൂട്ടം കൂടാതെ വ്യത്യസ്ത സമയങ്ങളിൽ ആണ് പ്രവർത്തകർ രക്തദാനം നിർവ്വഹിച്ചത്.

രക്തദാന ക്യാംപിൽ ഗ്ലോബൽ, സെൻട്രൽ, ജില്ല, നിയോജകമണ്ഡലം നേതാക്കൾ പങ്കെടുത്തു. ചടങ് സംഘടിപ്പിക്കാനും, ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും നേതൃത്വം നൽകിയ ഹമദ് ബ്ലഡ് ബാങ്കിലെ മുഴുവൻ ജീവനക്കാരെയും ജില്ല കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് വടകര അനുമോദിച്ചു.

Advertisment