Advertisment

പുൽവാമയിലെ ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇൻകാസ് ഖത്തർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  രാജ്യത്തെ ഒന്നടങ്കം നടുക്കിയ പുൽവാമയിലെ തീവ്രവാദി ആക്രമത്തിനിരയായി ജീവൻ ബലി കൊടുക്കേണ്ടി വന്ന നാല്‌പതോളം ധീര ജവാന്മാരുടെ സ്മരണകൾക്ക് മുന്നിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് ഇൻകാസ് ഖത്തർ ആദരാഞ്ജലികൾ അർപ്പിച്ചു. ഐസിസി ദോഹയിൽ വെച്ചു നടന്ന യോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

പുൽവാമയിലെ തീവ്രവാദി ആക്രമത്തെ രാഷ്ട്രീയ വൽക്കരിക്കാതെ രാജ്യം ഒന്നടങ്കം കക്ഷി രാഷ്ട്രീയത്തിനതീതമായി ഇന്ത്യൻ ഗവണ്മെന്റിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത പോലെ ഇന്ത്യാ മഹാരാജ്യത്തിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇൻകാസ് ഖത്തർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അധ്യക്ഷ പ്രസംഗത്തിൽ ശ്രീ അൻവർ സാദത്ത് പറഞ്ഞു.

1971 ലെ തീവ്രവാദ ആക്രമണത്തിനെതിരെ ഇന്ദിരാജി തിരിച്ചടിച്ചത് പോലെ തീവ്രവാദികൾക്കെതിരെ തിരിച്ചടിക്കണമെന്നും, കശ്മീർ അധിഷ്ഠിത പ്രദേശങ്ങളിലെ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രിമിക്കണമെന്നും, പുൽവാമയിലെ ഇന്റലിജിൻസ് വീഴ്ച വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ നൗഷാദ് ബ്ലാത്തൂർ ആന്തരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

ഇൻകാസ് സീനിയർ നേതാക്കളായ സുരേഷ് കരിയാട്, അബു കാട്ടിൽ, നാസർ വടക്കേകാട്, വിപിൻ മേപ്പയ്യൂർ, നിഹാസ് കോടിയേരി, ഫാസിൽ വടക്കേകാട്, അഷ്‌റഫ്‌ വടകര, ഗഫൂർ നാന്ദി, ഫാസിൽ ആലപ്പുഴ, നൗഷാദ് കോവിൽ, ആരിഫ് പയൻതൊങ്ങിൽ, ഷമീം കുറ്റിയാടി, അമീർ പേരാമ്പ്ര, അൽത്താഫ് കോഴിക്കോട്, ജെനിത് കണ്ണൂർ വിവിധ സെൻട്രൽ കമ്മിറ്റി ജില്ലാ കമ്മിറ്റി നേതാക്കൾ യോഗത്തിന് നേതൃത്വം കൊടുത്തു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ്‌ കൂടൽ സ്വാഗതവും ജോയിന്റ് ട്രഷറർ നൗഷാദ് ടി കെ നന്ദിയും പറഞ്ഞു.

Advertisment