Advertisment

കൃപേഷിന്റേയും ശരത്തിന്റെയും ഓർമ്മകൾക്കുമുമ്പിൽ പ്രണാമമർപ്പിച്ച് ഇൻകാസ് ഖത്തർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഖത്തർ:  ഐ സി സി ഡൽഹി ഹാളിൽ ഇൻകാസ് കാസറഗോഡ് ജില്ല കമ്മറ്റി വിളിച്ചു ചേർത്ത അനുശോചന യോഗത്തിൽ ജില്ല പ്രസിഡണ്ട്‌ ഹരികുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഉണ്ണി നമ്പ്യാർ സ്വാഗതവും ജില്ല നിർവാഹക സമിതി അംഗം അംബുജാക്ഷൻ നന്ദിയും രേഖപ്പെടുത്തി.

Advertisment

publive-image

മാർക്സിസ്റ്റ്‌ കാപാലികാരാൽ കൊലചെയ്യപ്പെട്ട കൃപേഷിന്റേയും ശരത്തിന്റെയും ഓർമ്മകൾക്കുമുമ്പിൽ പ്രണാമമർപ്പിച്ചുകൊണ്ട് സദസ്സ് ഒരു മിനുട്ട് മൗനപ്രാർത്ഥന നടത്തി.

ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട്‌ അൻവർ സാദത്ത്, കേരള പ്രാദേശ് യൂത്തു കോൺഗ്രസ്‌ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെ എസ് യൂ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ നയീം മുള്ളുങ്കൽ, ജന. സെക്രട്ടറി മനോജ്‌ കൂടൽ,അഡൗസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്ട്, ഗ്ലോബൽ കമ്മറ്റി അംഗങ്ങളായ , ജോൺ ഗിൽബെർട്, അബു കാട്ടിൽ,ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ല പ്രസിഡണ്ട്‌ സാം കുരുവിള എന്നിവർ സംസാരിച്ചു.

publive-image

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ,ഗ്ളോബൽ കമ്മറ്റി മെംബർ നാസർ വടക്കേക്കാട്ട്, സെക്രറ്ററി ഈണം മുസ്തഫ , ജോയിറ്റ് ട്രഷറർ നൗഷാദ് TK, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി എക്സികുട്ടീവ് മെംബർമാരായ ആഷിഖ് അഹമ്മദ് , അഷ്റഫ് വടകര ഗഫൂർ നന്ദി ,നിഹാസ് കൊടിയേരി ,ബഷീർ നന്മണ്ട,ആരിഫ് പയത്തോത്തോങ്ങ് തുടങ്ങി ഇൻകാസ് ഖത്തറിന്റെ സെൻട്രൽ കമ്മറ്റി,ഗ്ളോബൽ കമ്മറ്റി,ജില്ലാ കമ്മറ്റി നേതാക്കന്മാരും ഭാരവാഹികളും ചടങ്ങിൽ സന്നിധരായിരുന്നു.

മാർക്സിസ്റ്റ്‌ ഫാഷിസ്റ്റ് ഭീകരക്കെതിരെ കേരളത്തിന്റെ പൊതു സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും മാർക്സിസ്റ്റ്‌ പാർട്ടിയെ പാടെ ബഹിഷ്കരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.

Advertisment