Advertisment

ഉണർവ്വ് -2019 - ഇൻകാസ് കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ഖത്തർ:  ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ദ്വിദിന പഠന ക്യാമ്പ് (ഉണർവ്വ് -2019) ജൂൺ 20, 21 തിയ്യതികളിൽ ഐ.സി.സി യിൽ വെച്ചു നടക്കും.

Advertisment

അഡ്വ: ടി സിദ്ധീഖ് (കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്), ഷാനിമോൾ ഉസ്മാൻ (K.P.C.C രാഷ്ട്രീയ കാര്യ സമിതി മെമ്പർ), കാവിൽ പി.മാധവൻ (സാംസ്കാരിക പ്രവർത്തകൻ , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ), താഹിനാ എസ് ( ടീച്ചേർസ് ടെയ്നർ, കെ. പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ വൈസ് ചെയർ പേർസൺ ) തുടങ്ങി കേരളത്തിലെ പ്രഗൽഭരായ നേതാക്കളും, ട്രൈനർമാരും പരിപാടിയിൽ പങ്കെടുക്കും.

publive-image

രണ്ട് ദിവസങ്ങളായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പിൽ “ഫാസിസത്തിന്റെ കാണാപ്പുറങ്ങൾ”, “മതേതര ഇന്ത്യ, വെല്ലുവിളികളും അതിജീവനവും” എന്നീ വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസ്സും വനിതാ ക്യാമ്പും, ജവഹർ ബാലവേദി പ്രവർത്തക ക്യാമ്പും നടക്കും.21 വൈകിട്ട് 6 മണിക്ക് അശോക ഹാളിൽ വെച്ചു നടക്കുന്ന സമാപന പൊതു സമ്മേളനത്തിൽ ഷാനിമോൾ ഉസ്മാൻ, അഡ്വ: ടി സിദ്ധീഖ് തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തും.

ക്യാമ്പ് വിജയമാക്കാൻ സമീർ ഏറാമല(പ്രസിഡന്റ് ഇൻകാസ്) മുഖ്യ രക്ഷാധികാരിയായും കെ.കെ ഉസ്മാൻ(ഒ.ഐ.സി.സി ഗ്ലോബൽ വൈസ്:പ്രസിഡന്റ്) ചെയർമാനായും അൻവർ സാദത്ത് (വൈസ്:പ്രസിഡന്റ് ഇൻകാസ്) ജന:കൺവീനറായും കുഞ്ഞമ്മദ് പള്ളിശ്ശേരി കോർഡിനേറ്ററായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

വൈസ് ചെയർമാൻ:അഷ്‌റഫ് വടകര, വിപിൻ മേപ്പയ്യൂർ , സിറാജ് പാലൂർ , കരീം നടക്കൽ. കൺവീനർമാർ: അബ്ബാസ് സി. വി, മുസ്തഫ എം.വി ,നൗഷാദ് കുറ്റ്യാടി ,ഷമീം കേളോത്ത് ,കുഞ്ഞമ്മദ് കൂരാളി.

മറ്റു വിവിധ സബ് കമ്മറ്റി ഭാരവാഹികളായി ആഷിഖ് അഹമ്മദ് ,സുശാന്ത് വളയം , സിദ്ദിഖ്. സി.ടി ,അൽത്താഫ് ,ഗഫൂർ നന്തി ,മുഹമ്മദലി വാണിമേൽ ,ആരിഫ് കല്ലാച്ചി, ഹരീഷ് കുമാർ ,അഷ്‌റഫ് പി.എം ,ബാബു നമ്പിയത്തത്‍ , സുരേഷ് ബാബു, സജി, നജീബ്, പ്രേംജി, ബഷീർ മേപ്പയ്യൂർ, വിപിൻ കോഴിക്കോട്, ബഷീർ നന്മണ്ട, നദീം, ചന്ദ്രൻ , ഷംസു വെള്ളൂർ, സമീറ അബുല്ല , റെജി രെജിലാൽ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment