Advertisment

പൗരത്വ ഭേദഗതി നിയമ സമരങ്ങൾക്കുള്ള ഐക്യദാർഢ്യ സംഗമമായി ഇൻകാസ് ഗാന്ധി സ്മൃതി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  ഇൻകാസ് - ഒ ഐ സി സി ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രവാസ ലോകത്തെ ശബ്ദമായി മാറി. ഗാന്ധിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ "ഗാന്ധി സ്മൃതി"യിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ശ്രീ സമീർ ഏറാമല അദ്ധ്യക്ഷം വഹിച്ചു.

Advertisment

മുഖ്യാതിഥി ജസ്റ്റിസ് കമാൽ പാഷ ഉൽഘാടനം നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളിൽ ഗാന്ധിജിയുടെ ജന്മ നാട് എന്ന രീതിയിൽ ഇന്ത്യക്കാരനു ലഭിക്കുന്ന ആദരവിനെ കുറിച്ച് അദ്ധേഹം സവിസ്തരം പ്രതിപാദിച്ചു.

publive-image

സൗത്ത് ആഫ്രിക്കയിൽ സന്ദർശിച്ചപ്പോൾ ഗാന്ധിജിയുടെ രാജ്യക്കാരൻ എന്ന പരിഗണനയിൽ കിട്ടിയ ബഹുമാനത്തെ കുറിച്ചും; ഗാന്ധിജിയെ പോലെ മജ്ജയും, മാംസവുമുള്ള ഒരാൾ ജീവിച്ചിരുന്നു എന്ന് വരും തലമുറയ്ക്ക് വിശ്വസിക്കാൻ പോലും സാധ്യമല്ലെന്ന ഐൻസ്റ്റീൻ്റെ വാക്കുകളും അദ്ധേഹം ഉദ്ധരിച്ചു.

എൻ്റെ ജീവിതമാണു എൻ്റെ സന്ദേശമെന്ന് പറയാൻ ധൈര്യം കാണിച്ച സുതാര്യമായ ജീവിതത്തിൻ്റെ ഉടമയായിരുന്നു ഗാന്ധിജി എന്ന് അദ്ധേഹം അനുസ്മരിച്ചു.

ഇന്ത്യൻ കോൺസ്റ്റിറ്റ്യുൻ്റ് അസ്സംബ്ലിയിൽ വിശദമായി ചർച്ച ചെയ്തു തള്ളിയ വാദമാണു സർക്കാർ സി എ എ യിലൂടെ പിൻവാതിൽ വഴി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് "ഇന്ത്യയുടെ ഭരണഘടന, ലോകത്തെ മഹത്തായ ഭരണ ഘടന" എന്ന വിഷയത്തെ ആസ്പദമാക്കി അദ്ധേഹം സൂചിപ്പിച്ചു.

ഹിന്ദു രാജ്യമായി ഇന്ത്യ മാറണമെന്ന ഭരണഘടന സഭയിലെ മത മൗലിക വാദികളുടെ വാദങ്ങളെ കുറിച്ചുള്ള ചർച്ചയിൽ, മത നിരപേക്ഷ, ജനാധിപത്യ രാജ്യമായി തുടരുമെന്ന് പ്രഖ്യാപിച്ചത് ജവഹർ ലാൽ നെഹ്രുവായിരുന്നു.

ഭരണ ഘടനയുടെ 11ആം അനുച്ചേദം പാർലിമെൻ്റിനു സിറ്റിസൺ ഷിപ്പുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്താൻ അധികാരം നൽകുന്നുണ്ടെങ്കിലും, അനുച്ചേദം 13, ഭരണഘടന മൂല്യങ്ങൾക്കോ, തത്വങ്ങൾക്കോ വിഘാതമായി വരുന്ന നിയമങ്ങൾ അസാധുവാണെന്ന് പറയുന്നതാണെന്നും, , അതിനാൽ തന്നെ, സി എ എ നിലനിൽക്കില്ലെന്നും അദ്ധേഹം പറഞ്ഞു.

അനുച്ചേദം 14 പ്രകാരം ഇന്ത്യയിൽ വസിക്കുന്ന ഒരോ വ്യക്തിക്കും നിയമത്തിന് മുമ്പിലുള്ള സമത്വവും, തുല്യ പരിരക്ഷയും നൽകുന്നു. അതിനാൽ, തന്നെ ഇന്ത്യക്കാരായ നമ്മൾ ഇന്ത്യയിൽ തന്നെ അന്തസ്സോടെ ജീവിച്ച് മരിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

കെ പി സി സി വൈസ് പ്രസിഡൻ്റ് ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി.

സി എ എയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു നേതൃത്വം നൽകിയ, ഇന്ത്യയിലെ ജനങ്ങളെ 70 വർഷത്തോളം സ്വന്തം അമ്മ പെറ്റ മക്കളെ പോലെ പോറ്റി വളർത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടുതൽ ശക്തമായി നേതൃത്വം നൽകുമെന്ന് അദ്ധേഹം സൂചിപ്പിച്ചു.

സമാന ചിന്താഗതിക്കാരായ മുഴുവൻ ഇന്ത്യൻ ജനതയെയും ഒരുമിച്ചു കൂട്ടി വരും ദിവസങ്ങളിൽ കോൺഗ്രസ് പോരാട്ടം അതി ശക്തമാക്കുമെന്ന് അദ്ധേഹം സൂചിപ്പിച്ചു.

ഇന്ത്യയിലെ പ്രശസ്ഥമായി യൂണിവേഴ്സിറ്റികളിൽ മാത്രമല്ല, വിദേശങ്ങളിലെ യൂണിവേർസിറ്റികളിൽ വരെ പുതിയ തലമുറ ഈ നിയമത്തിനെതിരെയുള്ള പോരാട്ടത്തിലാണെന്നത് പ്രത്യാശ നൽകുന്നുവെന്ന് അദ്ധേഹം സൂചിപ്പിച്ചു. അതിൽ ജാതി മത, വർണ്ണ വ്യത്യാസമില്ലാതെ മുഴുവൻ പേരും ഒറ്റക്കെട്ടാണു

പൗരത്വത്തിൻ്റെ അടിസ്ഥാനം ഒരിക്കലും മതമല്ല. അതിർത്തി രാജ്യങ്ങളെയാണു സി എ എ പരിഗണിക്കുന്നതെങ്കിൽ എന്ത് കൊണ്ട് മ്യാന്മർ, ഭൂട്ടാൻ, ശ്രീലങ്ക, നേപ്പാൾ തുടങിയ രാജ്യങ്ങളെ ഒഴിവാക്കിയെന്നും, പീഠനമനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണു പരിഗണനയെങ്കിൽ രോഹിങ്ക്യൻ മുസ്ലിംകൾ, പാക്കിസ്ഥാനിലെ അഹമ്മദിയാക്കൾ, ശ്രീലങ്കയിലെ തമിഴ് വംശജർ എന്നിവരെ എന്ത് കൊണ്ട് പരിഗണിച്ചില്ലെന്നും ചടങ്ങിൽ അതിഥിയായി പങ്കെടുത്ത ജ്യോതി വിജയ കുമാർ ചോദിച്ചു.

ഇന്ത്യയുമായി ചേർന്ന് നിൽക്കുന്ന രാജ്യങ്ങളായിരുന്നു പരിഗണനയെങ്കിൽ, എന്ത് കൊണ്ട് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാനെ ലിസ്റ്റിൽ ഉൾപ്പെടുത്തി. അതിനാൽ തന്നെ ഒരു യുക്തിയുമില്ലാത്ത നിയമമാണു സി എ എ എന്ന് വ്യകതമെന്ന് ശ്രീമതി ജ്യാതി വിജയകുമാർ പറഞ്ഞു.

ഇന്നു ഒരു വിഭാഗത്തെ ഒഴിവാക്കി എന്നത് കൊണ്ട് നമുക്ക് മാറി നിൽക്കാൻ കഴിയില്ല. ഫാസിസത്തിനു സ്ഥിരമായി ശത്രുക്കളില്ല, മിത്രവുമില്ല. ഫാസിസ്റ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരൊക്കെ ഇവരുടേ ശത്രുക്കളാണു.

എറണാകുളത്തെ ഒരമ്പലത്തിൽ ഹൈന്ദവ വിശ്വാസിയായ ഒരു സഹോദരിയോട് പെറുമാറുന്നത് നമ്മൾ ദർശിച്ചതാണു. ഫാസിസത്തിനെ എതിർക്കുന്നവരെയൊക്കെ ഇവർ ലക്ഷ്യം വെയ്ക്കും.

അതിനാൽ, ഈ നിയമത്തെ ചെറുത്ത് തോല്പിക്കേണ്ടത് ഇന്ത്യൻ ഭരണ ഘടന നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ശ്രീമതി ജ്യോതി വിജയകുമാർ സൂചിപ്പിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതമോതിയ "ഗാന്ധി സ്മൃതി"യിൽ ഐ സി സി പ്രസിഡൻ്റ് എ പി മണികണ്ഡൻ, ഐ സി ബി എഫ് പ്രസിഡൻ്റ് പി ബാബുരാജ്, ഐ ബി പി സി പ്രസിഡൻ്റ് ഹസീം അബ്ബാസ്,

ഐ എസ് സി പ്രസിഡൻ്റ് ഹസ്സൻ ചൗക്ളെ, ഐ ബി പി സി അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. മോഹൻ തോമസ്, സി എ സി പ്രതിനിധി അബ്ദുൽ ലത്തീഫ് കെ സി, കൾച്ചറൽ ഫോറം പ്രതിനിധി സാദിഖ് ചെന്നാടൻ,

ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് കെ കെ ഉസ്മാൻ, ജനറൽ സെക്രട്ടറിമാരായ ജോപ്പച്ചൻ, സിദ്ധീഖ് പുറായിൽ തുടങ്ങിയവർ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ നൗഷാദ് ടി കെ നന്ദി പ്രകാശിപ്പിച്ചു.

Advertisment