Advertisment

'ഉണർവ്വ് -2019'- ഇൻകാസ് ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു 

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ: രണ്ട് ദിവസങ്ങളായി ഐ.സി.സി യിൽ ഇൻകാസ് കോഴിക്കോട് ജില്ല കമ്മറ്റി "ഉണർവ്വ് -2019" എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് പ്രവർത്തകർക്കും നേതാക്കൾക്കും പുത്തണർവ്വ് നൽകി. ക്യാമ്പിന്റെ ഭാഗമായി 20 വ്യാഴാഴ്ച ഐ.സി.സി മംബൈ ഹാളിൽ ചേർന്ന വനിതാ - ജവഹർ ബാലവേദി സംഗമം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി മെമ്പർ അഡ്വ: ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

സംഗമത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ല ചെയർ പേഴ്‌സൺ താഹിനാ എസ് നേതൃത്വം നൽകിയ മോട്ടിവേഷൻ ക്ലാസ്സ് ശ്രദ്ധേയമായി. 21 വെള്ളിയഴ്ച ഉച്ചക്ക് 1 മണിക്ക് ഐ.സി.സി അശോക ഹാളിൽ ഹാളിൽ വെച്ചു ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല നിർവഹിച്ചു.

തുടർന്ന് നടന്ന ആദ്യ സെഷനിൽ "മതേതര ഇന്ത്യ വെല്ലു വിളികളും അതിജീവനവും" എന്ന വിഷയത്തിൽ അഡ്വ: ഷാനിമോൾ ഉസ്മാൻ ക്ലാസ്സെടുത്തു.രണ്ടാമത്തെ സെഷനിൽ "ഫാസിസത്തിന്റെ കാണാപ്പുറങ്ങൾ" എന്ന വിഷയത്തിൽ മുൻ കോഴിക്കോട് കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ കാവിൽ പി. മാധവൻ ക്ലാസ്സെടുത്തു.

വൈകിട്ട് റിയാസ് കാരിയാടിന്റെ നേതൃത്വത്തിൽ നടന്ന കലാവിരുന്ന് കാണികൾക്ക് ഹൃദ്യാനുഭവമായി. തുടർന്ന് നടന്ന സമാപന - പൊതു സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി മെമ്പർ അഡ്വ: ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡന്റ് അഷറഫ് വടകര അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല മുഖ്യ പ്രഭാഷണം നടത്തി.

കാവിൽ പി. മാധവൻ,താഹിനാ എസ്, ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സമീർ ഏറാമല ,ഓ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് കെ.കെ.ഉസ്മാൻ , കെ.എം.സി.സി പ്രസിഡന്റ് എസ്.എ .എം ബഷീർ, അൻവർ സാദത്ത് ,അഡ്വ: സുനിൽ കുമാർ ,മനോജ് കൂടൽ , സുരേഷ് കരിയാട്, വിപിൻ മേപ്പയ്യൂർ , സിറാജ് പാലൂർ , കരീം നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ കോഴിക്കോട് ജില്ല ഇൻകാസ് ജന സെക്രട്ടറി സ്വാഗതവും ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.

Advertisment