Advertisment

ഇശല്‍ നിലാവ് ടിക്കറ്റ് പ്രകാശനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  സംഗീതം സാമൂഹ്യ സൗഹാര്‍ദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിക്കുന്ന ഇശല്‍ നിലാവിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ അസീം ടെക്‌നോളജീസ് ഫൗണ്ടറും സി.ഇ.ഒയുമായ ശഫീഖ് കബീറിന് ആദ്യ ടിക്കറ്റ് നല്‍കി സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി.എം അബ്ദുസലാമാണ് പ്രകാശനം ചെയ്തത്.

Advertisment

പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫ, ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഹംസാസ് കെ.എം, മീഡിയപ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് ടി എന്നിവര്‍ പങ്കെടുത്തു.

publive-image

മാര്‍ച്ച് 21ന് വ്യാഴാഴ്ച്ച ഐ.സി.സി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയനായ ഫാദര്‍ സേവേറിയോസ് തോമസ്, പട്ടുറുമാല്‍ സീസണ്‍ 2 വിന്നര്‍ ഷമീര്‍ ചാവക്കാട്, കൈരളി ടി.വി യുവ ഷോ ഫെയിം മന്‍സുര്‍ ഇബ്രാഹീം, ഗായക ദമ്പതികളായ ഹംദാന്‍ സിമിയ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ റിയാസ് കരിയാട്, ആസിയ അഷ്ഫല്‍ തുടങ്ങിയവര്‍ തെരഞ്ഞെടുത്ത ഗാനങ്ങളവതരിപ്പിക്കും. ലത്തീഫ് മാഹിയുടെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്‌ട്രേഷന്‍ ടീം സംഗീത വിരുന്നിന് നിറം പകരും.

ചടങ്ങിനോടനുബന്ധിച്ച് ഫാദര്‍ സേവേറിയോസ് തോമസിനെ പാരമൗണ്ട് മ്യൂസിക്കല്‍ അവാര്‍ഡ് നല്‍കിയും, ജീവകാരുണ്യ രംഗത്തെ ശ്രദ്ധേയനായ പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫയെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും നല്‍കി ആദരിക്കുമെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

സ്റ്റാര്‍ കിച്ചണ്‍ എക്യുപ്‌മെന്റ്‌സ് & സ്റ്റാര്‍ എന്‍ സ്റ്റൈല്‍ ഫിറ്റ്‌നെസ് മുഖ്യ പ്രായോജകരാകുന്ന പരിപാടി അസീം ടെക്‌നോളജീസാണ് അനുവാചകരിലേക്കെത്തിക്കുന്നത്. സൗജന്യ പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ക്കായി : 70413304, 70124359 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment