Advertisment

മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം: ഇക്കോ വേവ്‌സ് ഗ്ലോബല്‍ സമ്മിറ്റ് മാര്‍ച്ച് ഒന്നിന് ദോഹയില്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ:  മനസ്ഥിതി മാറ്റത്തിലൂടെ പരിസ്ഥിതിയേയും വ്യവസ്ഥിതിയേയും നന്മയോടെ സംരക്ഷിക്കാമെന്ന ആശയത്തില്‍ മൈന്റ്ട്യൂണ്‍ ഇക്കോ വേവ്‌സ് എന്‍.ജി.ഒ.സൊസൈറ്റിയുടെ ആഗോള ഉച്ചകോടി 2019 മാര്‍ച്ച് 1 വെള്ളി ഖത്തറിലെ ദോഹയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment

'മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം' എന്ന പ്രമേയത്തില്‍ പത്തു മാസക്കാലമായി രാജ്യാന്തര തലത്തില്‍ നടന്നു വരുന്ന കാമ്പയിനിന്റെ സമാപനമാണ് സമ്മിറ്റ്. 2018 ഏപ്രില്‍ 15ന് ദുബൈയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉദ്ഘാടനം ചെയ്ത കാമ്പയിനിന്റെ ഭാഗമായി മലേഷ്യ, ഇന്ത്യ, ഖത്തര്‍,യു.ഏ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.

publive-image

സെമിനാറുകള്‍.ശുചിത്വ സേവന പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈ നടല്‍, സ്പീച്ച് റിയാലിറ്റി ഷോകള്‍, പ്രളയാനന്തരം നടന്ന നവകേരള മുന്നേറ്റത്തിന് മനസ്സൊരുക്കം പ്രോഗ്രാമുകള്‍, മനസ്സിനൊരു ട്യൂണിംഗ്, ലൈഫിനൊരു ടേണിംഗ് വര്‍ക്ക് ഷോപ്പുകള്‍ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

മലേഷ്യയിലെ പ്രോഗ്രാമുകളുടെ ഉദ്ഘാടനം ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി ഡയര്‍ക്ടര്‍ ഡോ.എസ്മില്‍ സുല്‍കിഫ്ലിയും ഇന്ത്യയില്‍ കേരള പോലീസ് അക്കാഡമി അസി. ഡയര്‍ക്ടര്‍ മനോജ് കുമാറും യു.എ.ഇ യില്‍ ജീ.സീ.സീ.ചെയര്‍മാന്‍ രമേശ് പയ്യന്നൂരും ഖത്തറില്‍ ജീസീസീ പാട്രണ്‍ എന്‍.കെ മുസ്തഫ സാഹിബും ഒമാനില്‍ പാട്രണ്‍ കവി വേണു നാഗലശ്ശേരിയും ഉദ്ഘാടനം ചെയ്തു.

കാമ്പയിനിന്റെ ഭാഗമായി കേരള നിയസഭാ സാമാജികര്‍ക്ക് വേണ്ടി സ്പീക്കര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി 'കേരളാ സമ്മിറ്റ്' ഡോ. സീ.എ.റസാഖിന്റെ നേതൃത്വത്തില്‍ രണ്ടു ഘട്ടങ്ങളിലായി അസംബ്ലി മന്ദിരത്തില്‍ നടന്നു.

2014ല്‍ ആറ് ജീസീസീ രാഷ്ട്രങ്ങളിലെ 20 കേന്ദ്രങ്ങളില്‍ 'ഇഴ ചേര്‍ന്ന ബന്ധങ്ങള്‍,ഈണമുള്ള ജീവിതം' എന്ന പ്രമേയത്തില്‍ 120 പ്രോഗ്രാമുകളുമായി നടന്ന മൂന്ന് മാസ ക്യാമ്പയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്ത്യയിലുമായി ഒമ്പത് കമ്യൂണുകളും നിരവധി ചാപ്റ്ററുകളുമായി പ്രവര്‍ത്തിച്ചു വരുന്ന സൊസൈറ്റിയുടെ ലീഡേഴ്‌സ് ഫാക്ടറി മോള്‍ഡിംഗ് മിഷന്‍ സംവിധാനത്തിലൂടെയാണ് നേതൃത്വ പരിശീലനം നടക്കുന്നത്.

ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍, പ്രശസ്ത പരിസ്ഥിതി പോരാളിയും സൊസൈറ്റിയുടെ ഗ്ലോബല്‍ ചീഫ് അഡൈ്വസറുമായ പ്രൊഫ. ടി.ശോഭീന്ദ്രന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കും. ഏഴു രാഷ്ട്രങ്ങളിലെ വിവിധ കമ്യൂണുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാരാണ് പ്രതിനിധികളായെത്തുന്നത്.

ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഖത്തര്‍ ഫൗണ്ടേഷന്‍ മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. സെയ്ഫ് അല്‍ ഹാജിരി, പ്രൊഫ.ടി. ശോഭീന്ദ്രന്‍, ഗ്ലോബല്‍ ചീഫ് സോ.സീ.എ. റസാഖ് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. വേവ്‌സ് ട്രൂപ്പിന്റെ കലാപരിപാടികളും സംഗീത നിശയും അരങ്ങേറുമെന്നും മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഭാരവാഹികള്‍ അറിയിച്ചു.

ഗ്ലോബല്‍ സമ്മിറ്റ് വിലയിരുത്താനായി കടവ് റെസ്‌റ്റോറന്റില്‍ കൂടിയ വേവ്‌സ് അംഗങ്ങളുടെ യോഗത്തില്‍ ചീഫ് പാട്രണ്‍ ഉസ്മാന്‍ കല്ലന്‍, എക്കോ വേവ്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ വി.സി മശ്ഹൂദ്, ഭാരവാഹികളായ മുത്തലിബ് കണ്ണൂര്‍, ബഷീര്‍ ഹസന്‍, രാജേഷ് വി.സി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നൗഫല്‍, ബല്‍ക്കീസ് നാസര്‍, ജാഫര്‍, ശമീര്‍ പി.എച്ച,് ബഷീര്‍ നന്മണ്ട, മുനീര്‍, അബ്ദുല്ല പോയില്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

Advertisment