Advertisment

ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക് പാരമൗണ്ട് ലിറ്റററി അവാര്‍ഡ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  പുതിയ എഴുത്തുകാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍ മുതലായവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പാരമൗണ്ട് ലിറ്റററി അവാര്‍ഡ് ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക്.

Advertisment

publive-image

ഫെബ്രുവരി 23 ഞായറാഴ്ച്ച ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

ജ്യോതിഷം, നാടക രചന, സാംസ്‌കാരിക പ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ ആദ്യമായി രചിച്ച നാടകം മുഹബത്ത് ബേപ്പൂര്‍ യുവഭാവന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് അരങ്ങില്‍ ആവിഷ്‌കരിച്ചത്.

പാഥേയം, അഴിനില, മൂകസന്ധ്യ, സ്‌നേഹതീരം, ജ്യോതിഷപ്രഭ, ഹരിഹരനാദം, ചുംബന സമരം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്‌നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഓര്‍മ്മയ്ക്ക്,

മണ്‍തോണി, ബേപ്പൂര്‍ തമ്പി, സീതാപതി എന്നീ കൃതികളുടെ കര്‍ത്താവായ ബേപ്പൂര്‍ മുരളീധര പണിക്കര്‍ക്ക് ആര്യഭട്ടീയം, ഭാസ്‌കരീയം ജ്യോതിഷശ്രേഷ്ഠാചാര്യ, പരാശരി, കര്‍മ്മ-കീര്‍ത്തി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പ്രശസ്ത ജ്യോതിപണ്ഡിതനും പ്രഗത്ഭനുമായിരുന്ന തിരുമലയില്‍ കളരിക്കല്‍ തറവാട്ടിലെ വേലുക്കുട്ടി പണിക്കരുടെ മകന്‍ ഭാസ്‌കരപണിക്കരുടെ മകനാണ്.

ഷീനയാണ് ഭാര്യ, അഖില, അപര്‍ണ്ണ, അഖില്‍ എന്നിവര്‍ മക്കളാണ്.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.

Advertisment