Advertisment

ജനാധിപത്യത്തിന്റെ കുപ്പായമിട്ട് ഫാഷിസം കടന്നുവരുന്നു - പി കെ നിയാസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ: ഇന്ത്യയില്‍ ഫാഷിസം ജനാധിപത്യത്തിന്റെ കുപ്പായമിട്ടാണ് വീണ്ടും കടന്ന് വന്നതെന്ന് പ്രശസ്ത ചിന്തകനും ഖത്തര്‍ പെനിന്‍സുല സീനിയര്‍ ജേര്‍ണലിസ്റ്റുമായ പി കെ നിയാസ് അഭിപ്രായപ്പെട്ടു. ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സീനിയര്‍ വിദ്യാര്‍ത്ഥികളുമായി ലോക ഇസ്‌ലാമിക ചലനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സഹവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവര്‍ക്കായിരിക്കും അന്തിമ വിജയം. തിരിച്ചടികള്‍ താല്‍ക്കാലികമാണ്.  മര്‍ദ്ദക ഭരണകൂടങ്ങള്‍ എക്കാലവും നിലനില്‍ക്കില്ലെന്ന് അറബ് നാടുകളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ലോക രാജ്യങ്ങളുടെ നാലിലൊന്ന് വരുന്ന മുസ്ലിം രാജ്യങ്ങളില്‍ പലതിനെയും നയിക്കുന്നത് അധികാര താല്‍പര്യങ്ങള്‍ മാത്രമാണ്.

ഐക്യത്തെപ്പറ്റി പ്രസ്താവനകള്‍ ഇറക്കുന്നവര്‍ തന്നെയാണ് സഹോദര രാഷ്ട്രത്തെ ഉപരോധത്തില്‍ തളച്ചിടുന്നത്. ഇത്തരം കാപട്യങ്ങള്‍ അധിക കാലം തുടരാനാവില്ല. ദൈവിക ഇടപെടല്‍ എന്നത് അനിവാര്യമാണ്. അതിനുമുന്നില്‍ ഏതു കൊലകൊമ്പനും മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ദോഹ മദ്‌റസയിലെ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി റമദാനില്‍ കോ കരിക്കുലര്‍ വിഭാഗത്തിന് കീഴില്‍ നടത്തിയ ഗസ്റ്റ് ടോക്കില്‍ ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ , എഫ്.സി.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ കഴിശ്ശേരി , ഖത്തര്‍ വിമന്‍ ഇന്ത്യ വൈസ് പ്രസിഡറ്റ് കെ.സി മെഹര്‍ബാന്‍ ടീച്ചര്‍ എന്നിവര്‍ യഥാക്രമം നോമ്പിന്റെ ആത്മാവ്, ബദറിന്റെ സന്ദേശം , ജീവിത വിശുദ്ധി എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു.

കോ കരിക്കുലര്‍ തലവന്‍ അബുല്ലൈസ് മലപ്പുറം ,വൈസ് പ്രിന്‍സിപ്പാള്‍മാരായ എം.ടി സിദ്ദീഖ് , മുഹമ്മദലി ശാന്തപുരം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment