ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണ സമ്മേളനം നടത്തി

ഗള്‍ഫ് ഡസ്ക്
Monday, February 11, 2019

ഖത്തർ:  ഇൻകാസ്-ഒ ഐ സി സി ഖത്തർ സെൻട്രൽ കമ്മിറ്റി ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണ സമ്മേളനവും, അകാലത്തിൽ വിട്ടു പിരിഞ്ഞ ഇൻകാസ് ഖത്തർ കണ്ണൂർ ജില്ല സ്ഥാപക നേതാവ് നാരായണൻ കണ്ണൂർ അനുസ്മരണവും സ്റ്റാർ ഓഡിറ്റോറിയം, മത്താർ ഖദീമിൽ വെച്ച് നടത്തി.

ഒരു മിനിറ്റ് മൗന പ്രാർത്ഥനയോട്ട് കൂടിയ സമ്മേളനം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും, കെ എസ് യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നയീം മുള്ളുങ്ങൽ അനുസ്മരണ പ്രഭാഷണവും നടത്തി.

മാർക്സിസ്റ്റ് കാപാലികരുടെ കൊലക്കത്തിയ്ക്കിരയായ ധീര രക്തസാക്ഷി ഷുഹൈബിന്റെ ഓർമ്മയ്ക്ക് മരണമില്ലെന്നും, ഷുഹൈബ് ഇപ്പോഴും ജനാധിപത്യ, മതേതര വിശ്വാസികളുടെ മനസ്സിൽ ഒരു ഓർമ്മപ്പെടുത്തലായി നിലനിൽക്കുന്നുവെന്നതിനും തെളിവായിരുന്നു പരിപാടിയിൽ പങ്കെടുത്ത ജനസഞ്ചയം.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പർ അബു കാട്ടിൽ, എന്നിവർ അനുശോചനവും ,ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അൻവർ സാദത്ത്, വിപിൻ മേപ്പയൂർ, ഇൻകാസ് സെൻട്രൽകമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ഫാസിൽ വടക്കേക്കാട്ട് ,ഈണം മുസ്ഥഫ, ഫാസിൽ ആലപ്പുഴ, ആഷിഖ് അഹമ്മദ്,നിഹാസ്കണ്ണൂർ,ഗഫൂർ നന്ദി , ജില്ലാ നേതാക്കൻമാരായ അഷറഫ് വടകര, ഹരി കാസർക്കോട്ട് , സാം കുരുവിള ആലപ്പുഴ, കുരുവിള ജോർജ് പത്തനംതിട്ട തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയ്ക്ക് ഇൻകാസ് ഖത്തർ ജോയിന്റ് ട്രഷർ നൗഷാദ് നന്ദിയും പ്രകാക്ഷിച്ചു.

×