Advertisment

യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബറിന്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ:  സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബറിന്.

Advertisment

publive-image

ജനുവരി 19ന് ഞായറാഴ്ച്ച പത്ത് മണിക്ക് ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും.

വിവിധ ഭാഷകളിലായി 2000ത്തിലധികം ശീര്‍ഷകള്‍ പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബര്‍ ഒരു കലാസ്‌നേഹിയും എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ദേയനുമാണ്.

പ്രസാധന രംഗത്തും, കവര്‍ ഡിസൈന്‍, എക്‌സിബിഷന്‍ സ്റ്റാളുകളിലെ ഡിസ്‌പ്ലേ തുടങ്ങിയ മേഖലകളിലും ലിപി പബ്ലിക്കേഷന്‍സ് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ റിലീസ് ചെയ്ത പ്രസാധകരായ ലിപിക്ക് ഈയിടെയായി ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.

Advertisment