Advertisment

മൂല്യാധിഷ്ഠിത മതബോധം, നവോത്ഥാനത്തിന്റെ ദിശാസൂചിക: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ

New Update

മക്ക:  മതം വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ മനുഷ്യരെ നവോത്ഥാനത്തിന്റെ പാതയിലേക്കാണു വഴി നടത്തേണ്ടതെന്ന് മക്ക ഏഷ്യൻ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കൗൺസിൽ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസികളിൽ കൂടുതൽ ക്ഷമശീലവും ഭക്തിയുമാണ് ഉണ്ടാക്കേണ്ടത്. പ്രമാണങ്ങൾക്കും യുക്തിക്കും നിരക്കാത്ത അനാചാരങ്ങൾ മനുഷ്യനെ ഇരുട്ടിൽ തളച്ചിടുന്ന കൂച്ചുവിലങ്ങുകൾ മാത്രമാണെന്നും കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ കൂട്ടിച്ചേർത്തു.

publive-image

സൗദി അറേബ്യയയുടെ വിവിധ പ്രവശ്യകളിൽ നിന്നായി അൻപതോളം കൗൺസിലർമാർ പങ്കെടുത്ത യോഗത്തിന് കാസിം മദനി പുളിക്കൽ സ്വാഗതം പറഞ്ഞു. ഇസ്‌ലാഹി സെന്റർ ആക്റ്റിംഗ് പ്രസിഡണ്ട് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു.

publive-image

വിവിധ സെന്ററുകളെ പ്രതിനിധീകരിച്ച് ഷാജഹാൻ ചളവറ(റിയാദ്), നൗഷാദ്.എം. വി. എം.(ദമാം), ജരീർ വേങ്ങര(ജിദ്ദ), ഷാജഹാൻ പുല്ലിപ്പറമ്പ്(അൽകോബാർ), മുഹമ്മദ് കുട്ടി(ജുബൈൽ), സുൽഫിക്കർ ഒറ്റപ്പാലം(ബുറൈദ), അൻവർ കാരപ്പുറം(അൽറാസ്), അത്താവുള്ള കിനാക്കോൽ(റിയാദ് അൽ ഖുബ്ര), മുഹമ്മദ് ഷാഫി മാടമ്പാട്ട്(ഖമീസ് മുഷൈത്ത്), ബഷീർ മാമങ്കര(മക്ക), റസാഖ് പാലക്കാട് (അൽ ഹസ) തുടങ്ങിയവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷാഫി യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisment