Advertisment

മഹല്ല് ശാക്തീകരണ ബോധവൽക്കരണം ജിദ്ദയിൽ 19ന്

New Update

ജിദ്ദ:  'മാറുന്ന ലോകത്തിനു മുമ്പിൽ നടക്കാൻ' എന്ന തലക്കെട്ടിൽ സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റർ സാമൂഹ്യ ശാക്തീകരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 വെള്ളിയാഴ്ച വൈകുന്നേരം 6:30 നു ഷറഫിയ ഇമ്പാല ഗാർഡനിലാണ് മഹല്ല് ശാക്തീകരണത്തിനായുള്ള ബോധവത്കരണം ലക്ഷ്യമാക്കിയ പൊതുപരിപാടി.

Advertisment

publive-image

വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ നൈപുണ്യ വികസന സാധ്യതകൾ, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ച ബോധവൽക്കരണം, പ്രവാസി പുനരധിവാസ പദ്ധതികൾ, കുടുംബ ക്ഷേമം, യുവജന ശാക്തീകരണം, സ്വയം തൊഴിൽ സംരംഭക സാദ്ധ്യതകൾ, സാമ്പത്തിക അച്ചടക്കം, കാർഷികരംഗത്തെ സാങ്കേതിക പരിജ്ഞാനം, സർക്കാർ പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണം, നേതൃത്വ പരിശീലനം തുടങ്ങിയവയിൽ പ്രഗത്ഭരുടെ നേതൃത്വത്തിൽ അവതരണങ്ങളും ചർച്ചകളും അരങ്ങേറും.

തുടർന്നുള്ള ദിവസങ്ങളിൽ മഹല്ല് ഭാരവാഹികൾക്കും സമുദായ സംഘടനാ നേതാക്കൾക്കുമായി പ്രത്യേകം പരിപാടികൾ വിവിധ വേദികളിൽ സംഘടിപ്പിക്കും. പരിപാടിയിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഇനിഷ്യേറ്റീവ് ഫോർ മഹല്ല് & ഗ്രാസ് റൂട്ട് എംപവര്മെന്റ് ("ഇമേജ്") ഡയറക്ടറുമായ അഡ്വ. എസ് മമ്മു, അറിയപ്പെടുന്ന വിദ്യാഭ്യാസ, തൊഴിൽ, സംരംഭക പരിശീലകനും സിജി ഡയറക്ടറുമായ എ പി നിസാം എന്നിവർ പങ്കെടുക്കും.

സിജിയുടെ വിഷൻ 2030 പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പ്രസിഡന്റ് കെ. എം മുസ്തഫ, സെക്രട്ടറി താലിഷ്‌ മുഹമ്മദ്, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ കരീം എന്നിവർ അറിയിച്ചു. പരിപാടി എം എം ഇർഷാദ് നിയന്ത്രിക്കും.

Advertisment