പ്രവാസി സംഘടിപ്പിച്ച പുതുവത്സര ശിശിരോല്‍സവം – ‘ആരവം 2019’ ശ്രദ്ധേയമായി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Saturday, January 12, 2019

അൽഖോബാർ:  അൽഖോബാർ പ്രവാസി സാംസ്കാരിക വേദി പുതുവത്സര ശിശിരോല്‍സവമായി സംഘടിപ്പിച്ച ‘ആരവം 2019’ കുടുംബ സംഗമം വൈവിധ്യതയിലും ജന പങ്കാളിത്തത്തിലും സംഘാടന മികവിലും ശ്രദ്ധേയമായി.

സന്തു സന്തോഷിന്‍റെ നേതൃത്വത്തില്‍ സൗദി പാട്ടുകൂട്ടം അവതരിപ്പിച്ച തനത് നാടൻ പാട്ടുകളുടെ ഗാനമേള ജന ഹൃദയങ്ങളില്‍ പുളകം ചാര്‍ത്തി.

സ്കൂള്‍ ഓഫ് ഡാന്‍സ്, ദേവിക നൃത്ത കലാ ക്ഷേത്ര എന്നിവയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ലാസിക്, സെമി ക്ലാസിക്, സിനിമാറ്റിക് നൃത്തങ്ങള്‍, ‘പ്രവാസി’ കലാകാരന്മാര്‍ നിതീഷ്, ലെനിന്‍ കുറുപ്പ്, അഭിഷേക്, സുരേഷ് ബാബു, ജവാദ്, സംഗീത, ജാന്‍സി സേവിയര്‍, അഭിഷേക് തുടങ്ങിയവര്‍ നയിച്ച ഗാനമേള, സംഗീത ടീച്ചര്‍ അവതരിപ്പിച്ച വയലിന്‍ വായന, വിപില്‍ നടത്തിയ ബാലഭാസ്കർ അനുസ്മരണ വയലിൻ തുടങ്ങിയ പരിപാടികളോടെ അരങ്ങേറിയ കലാ വിരുന്ന്‍ പ്രവിശ്യയിലെതന്നെ പ്രവാസി പരിപാടികളില്‍ ഒരു അവിസ്മരണീയ സംഭവമായിട്ടുണ്ട്. വിവിധ വാധ്യോപകരണങ്ങളുടെ അകമ്പടി കലാ പരിപാടികള്‍ക്ക് മികവേകി.

പ്രവാസി കിഴക്കൻ പ്രവശ്യ പ്രസിഡന്റ് ഷാജഹാൻ എം.കെ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. സര്‍ഗാത്മകതപോലും കച്ചവടവല്‍ക്കരിക്കപ്പെട്ട ഇക്കാലത്ത് അതിന്‍റെ മൂല്യങ്ങളെ തിരിച്ച് പിടിക്കാനും സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനുമാണ് പ്രവാസി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റഷീദ് ഉമർ ആശംസ അര്‍പ്പിച്ചു. പ്രസിഡണ്ട് സിറാജ് തലശ്ശേരി ആധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നഈം ചേന്ദമംഗല്ലൂര്‍ സ്വാഗതവും സെക്രട്ടറി കിരണ്‍ നന്ദിയും പറഞ്ഞു.

നീന്തൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് മികച്ച പഠന സൗകര്യങ്ങള്‍ സൗജന്യമായി ഒരുക്കിയ സിദ്ദീഖ് പി കോഴിക്കോട്, മുഖ്യ പരിശീലകന്‍ മുഹമ്മദലി, സഹ പരിശീലകര്‍ സൈദലവി, ഇല്യാസ്, റിയാസ് വണ്ടൂര്‍, ആസിഫ് കക്കോടി എന്നിവര്‍ സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.

ഗ്രാഫിക്സ് ഡിസൈൻ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സാമൂഹ്യ പ്രവര്‍ത്തകര്‍ സിദ്ധീഖ് ഒറ്റപ്പാലം, മണിക്കുട്ടൻ, അസ്ലം ഫറോഖ്, സിറ്റി ഫ്ലവര്‍ മാനേജര്‍ അബ്ബാസ് എന്നിവര്‍ സർട്ടിഫിക്കറ്റുകളും മെഡലുകളും വിജയികളായ പഠിതാക്കള്‍ക്ക്‌ നൽകി.

പ്രവാസിപ്രസിഡന്റ് സിറാജ് തലശ്ശേരി നീന്തൽ പരിശീലകൻ മുഹമ്മദലിയെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചപ്പോള്‍ ഗ്രാഫിക്സ് പരിശീലകന്‍ മുജീബിന് ജനക്ഷേമ വിഭാഗം കണ്‍വീനര്‍ ഷെമീര്‍ വണ്ടൂര്‍ ഫലകം നല്‍കി ആദരിച്ചു. സൗദി പാട്ടുക്കൂട്ടം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ സ്റ്റാര്‍ മാനേജര്‍ നവാസ് വര്‍ക്കല, സ്പോര്ടീവോ ട്രെയിനര്‍ സന്തോഷ്‌, പ്രവാസി ഫുഡ്ബോള്‍ ക്ലബ് മാനേജര്‍ ജംഷീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

ചിന്തുപ്രസാദും അഭിഷേകും സംഗീതം നൽകി യ ‘പറയാതെ ‘ എന്ന ഗാനം എം.കെ ഷാജഹാന്‍, അബ്ബാസ് എന്നിവര്‍ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

പ്രവാസി സ്പോർട്സ് മാഗസിന്‍ പ്രകാശനം റെദ ഹസാര്‍ഡ്‌ സെയില്‍സ് മാനേജര്‍ ഹാജാ അഹ്മദ്, സ്പോര്‍ട്സ് കണ്‍വീനര്‍ അബ്ദുല്‍ ഫതാഹ്, മാഗസിന്‍ എഡിറ്റര്‍ അന്‍വര്‍ സലീം, ഷെമീര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡിഫ ഭാരവാഹികള്‍ വില്‍ഫ്രെഡ്, മന്‍സൂര്‍ മങ്കട എന്നിവര്‍ നിര്‍വഹിച്ചു. നവോദയ ഫുട്ബോള്‍ ടൂര്‍ണമെണ്ടില്‍ വിന്നര്‍ ട്രോഫി നേടിയ പ്രവാസി ഫുഡ്ബോള്‍ ടീം താരങ്ങളെ പരിപാടിയില്‍ അനുമോദിച്ചു.

പ്രവാസി മെമ്പർഷിപ്പ് സ്വീകരണവും നോർക കാർഡുകൾ വിതരണവും എഥാക്രമം പ്രസിഡന്‍ണ്ട് സിറാജ് തലശ്ശേരി, സെക്രട്ടറി കിരണ്‍, ട്രഷറര്‍ അഡ്വ. നവീന്‍ കുമാര്‍ എന്നിവര്‍ സുരേഷ് ബാബു, ലെനിന്‍ കുറുപ്പ് എന്നിവരില്‍നിന്നും സ്വീകരിച്ച്ചുകൊണ്ട് നിര്‍വഹിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രവാസി സ്ഥാപക കമ്മിറ്റി അംഗം ഷക്കീല അഹമ്മദിന് വനിതാ ആക്ടിംഗ് പ്രസിഡണ്ട് റാഷിദ ഫലകം നല്‍കി ആദരിച്ചു.

തൃശൂര്‍ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച ഡിജിറ്റൽ തൃശൂർ പൂരം കാണികളില്‍ വിസ്മയം തീരത്തു. സാജിദാ സൈദലവി, റൂഹിബാനു നാസര്‍, ഫാജിഷാ ഇല്യാസ്, ജുബൈരിയ ഹംസ, ലുബ്ന, ഹഫ്സ, ജിഹാനാ റമീസ്, ഷെഹനാ ഷെമീര്‍, തുടങ്ങിയവര്‍ നേതൃത്വത്തില്‍ മലര്‍വാടി കുരുന്നുകള്‍ അവതരിപ്പിച്ച സംഗീതശില്‍പം, സഘനൃത്തം, മാർഗംകളി എന്നിവ മികച്ച ആസ്വാദ്യതക്കൊപ്പം മൂല്യവാത്തായ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു.

പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ സലീം നടുവത്തുവളപ്പിൽ, ഉമർ ഫാറൂഖ്, മുജീബ് റഹ്മാന്‍, റഹ്മത്തുള്ള, ഹിഷാം, സിറ്റി ഫ്ലവർ മാനേജര്‍ ഖമറുദ്ധീൻ എന്നിവർ അതിഥികളായിരുന്നു. അബ്ദുൽ കരീം ആലുവ അവതാരകനായിരുന്നു.

ബാദുഷ, അൻസാർ, ഷനോജ്, ശൈനോദ് ,റമീസ് ,ഇസ്മായില്‍, അസ്ഹ റുദ്ധീൻ, ഹാരിസ്, നജ്മുസ്സമാന്‍, സെയിതലവി, അബ്ദുല്‍ റഊഫ്, ഗോള്‍ഡന്‍ സ്റ്റാര്‍ ക്യാപ്റ്റന്‍ നവാസ് ബീമാപള്ളി, ആരിഫാ നജ്മുസ്സമാന്‍, സുഷമ നവീന്‍, സാബിഖ് കെ.എം. എന്നിവർ നേതൃത്വം നൽകി. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ ഹമീദ്, ശജീര്‍ കെ.ടി. അസറുദ്ദീന്‍, അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി.

അനാമിക, ക്രിസ്തീന ഡൊമനിക്, ആലിയ മാത്യു, വിന്നി ജോണ്‍, അന്നെറ്റ് ജോസ്, അമി ജോസ്, ശേല്ന ഷമ്മി ജൊഎഫ്, നേഹ ഷാജു, ച്രിസ്റിനെ മാറിയ ടോം, അങ്ങേല മാറി ടോം എന്നീ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത സംഗീത പരിപാടികള്‍ സദസില്‍ ആഹ്ലാദാരവങ്ങള്‍ സൃഷ്ടിച്ചു.

×