Advertisment

കൊറോണ: ചൈനയിൽ നിന്നെത്തുന്ന വസ്ത്രങ്ങളെ കുറിച്ചും പേടി. അത് അസ്ഥാനത്താണെന്ന് വിദഗ്ദൻ. വിമാനത്താവളങ്ങളിൽ മുൻകരുതലുകൾ എന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

New Update

ജിദ്ദ:  ചൈനയിൽ നിന്നെത്തുന്ന വസ്ത്രങ്ങളിലൂടെ കൊറോണാ വൈറസ് പറക്കുമെന്ന ധാരണയിൽ പേടി പടരുന്നതായി റിപ്പോർട്ട്. എന്നാൽ ഇത് തെറ്റാണെന്നും വസ്ത്രങ്ങളിലൂടെ വൈറസ് പറക്കാൻ സാധ്യതയില്ലെന്നും സാംക്രമിക രോഗ വിദഗ്ദൻ ഡോ. നബീൽ അലി അൽസഹ്‌റാനി ഉറപ്പിച്ചു പറഞ്ഞു.

Advertisment

രോഗബാധിതനിൽ നിന്ന് വായു സ്പ്രേ വഴിയാണ് പരക്കുക. മുൻകരുതലുകൾ ഇല്ലാതെ രോഗിയുമായി ഇടപഴകുമ്പോഴും വൈറസ് പരന്നേക്കാം. വൈറസിന്റെ ഇൻകുബേഷൻ കാലാവധി 14 ദിവസം വരെയാണെന്നും അദ്ദേഹം വിവരിച്ചു.

publive-image

ശനിയാഴ്ച വരെ 1287 പേർക്ക് കൊറോണ ബാധ ഉണ്ടായതായി ചൈന വെളിപ്പെടുത്തിയിരുന്നു. ഇതിൽ 237 പേരുടെ നില ഗുരുതരമാണ്. അതോടൊപ്പം, ചൈനീസ് പ്രസിഡണ്ട് പറഞ്ഞ പ്രസ്താവന പ്രകാരം ശനിയാഴ്ച ഉൾപ്പെടെ 41 പേർ മരണപ്പെട്ടതായും രാജ്യം ഗുരുതരാവസ്ഥയിലാണെന്നും പറഞ്ഞു.

അതേസമയം, പുതിയ കൊറോണാ വൈറസ് സംബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിൽ രോഗ പ്രതിരോധ - മുൻകരുതൽ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ, ചൈനയിൽ നിന്ന് രാജ്യത്തിന്റെ വിമാനത്താവളങ്ങളിലേക്ക് നേരിട്ടും അല്ലാതെയും എത്തുന്ന യാത്രക്കാർ കൊറോണ ബാധിതരല്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം ട്വിറ്ററിൽ രേഖപ്പെടുത്തി.

മധ്യ ചൈനയിലെ വുഹാൻ നഗരത്തിൽ കൊറോണാ വൈറസ് ബാധ ഉണ്ടായതായി വാർത്ത വന്ന ഉടൻ ഇത്തരം നടപടികൾ സൗദി വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്നു. ട്വിറ്റര് സന്ദേശം തുടർന്നു.

കൊറോണാ വൈറസ് കാണപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ ജാഗ്രതാ പൂർവം നിരീക്ഷിക്കാൻ വിമാനത്താവളങ്ങൾക്കും രാജ്യത്ത് സർവീസ് നടത്തുന്ന വിമാന കമ്പനികൾക്കും അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്.

ഇത്തരം രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് വല്ല അസ്വാസ്ഥ്യവും ഉണ്ടായാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ഉപദേശിച്ചു

Advertisment