Advertisment

മുൻ ലീഗ് പോഷക സംഘടനാ നേതാവ് ഇന്ത്യൻ സോഷ്യൽ ഫോറത്തിൽ ചേർന്നു

New Update

ജിദ്ദ:  മുസ്ലിം ലീഗ് പോഷക സംഘടനയായ കെ എം സി സിയുടെ മുൻ നേതാവായിരുന്ന അബ്ബാസ് ചാല ഇന്ത്യൻ സോഷ്യൽ ഫോറം അംഗത്വം സ്വീകരിച്ചു. ദീർഘ കാലം ജിദ്ദ-ചെമ്മനാട് പഞ്ചായത്ത് കെ എം സി സി പ്രസിഡന്റായിരുന്നു.

Advertisment

publive-image

നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഫാഷിസത്തെ വ്യവസ്ഥാപിതമായി നേരിടുന്നതിൽ മുഖ്യധാരാ പാർട്ടികൾ പരാജയമാണെന്നും ശക്തമായ ബദൽ സംവിധാനം വളർന്നു വരേണ്ടതുണ്ടെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഹസ്സൻ മങ്കട മെമ്പർഷിപ്പ് നൽകി. ബവാദി ബ്ലോക്ക് പ്രസിഡന്റ് മജീദ് മഞ്ചേരി, സെക്രട്ടറി സമീർ പൂനൂർ, മുഹമ്മദിയ ബ്രാഞ്ച് പ്രസിഡന്റ് അനീസ് കൊല്ലം സംസാരിച്ചു.

Advertisment